ഇന്ന് നമുക്ക് റവ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ. റവ വെച്ചിട്ട് തയ്യാറാക്കുന്ന ഈ പലഹാരം രാവിലത്തെ ബ്രേക്ഫാസ്റ്റായും ഡിന്നറായും, സ്നാക്കായും കഴിക്കാൻ സൂപ്പറാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ശേഷം റവക്കൊപ്പം കാൽ കപ്പ് പുളിപ്പുള്ള തൈര് ചേർക്കുക. ഇനി ഒരു പിഞ്ച് ബേക്കിങ് സോഡയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് റവയെ നല്ല പോലെ അരച്ചെടുക്കുക.
ദോശക്ക് ബാറ്റെർ കലക്കുന്ന രീതിയിൽ വേണം മാവ് തയ്യാറാക്കി എടുക്കാൻ. ശേഷം മാവിനെ ഒരു ബൗളിലേക്ക് ഒഴിക്കുക. ഇനി പതിനഞ്ച് മിനിറ്റോളം റവ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. പതിനഞ്ച് മിനിറ്റായപ്പോൾ മാവ് നല്ല കട്ടിയായി വന്നിട്ടുണ്ട്. ശേഷം വീണ്ടും വെള്ളം ചേർത്ത് ഇളക്കി ദോശ മാവിന്റെ പരുവത്തിൽ ഈ മാവിനേയും കലക്കി എടുക്കുക. ഇനി ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഒരു തവി ബാറ്റെർ ഒഴിക്കുക.
ശേഷം ലോ ഫ്ളൈമിൽ വെച്ച് മാവ് വേവിക്കുക. ശേഷം ഈ പലഹാരത്തിന്റെ മുകളിലായി ഒരു സവാള പൊടിയായി അരിഞ്ഞതും, തക്കാളി ചെറുതായി അരിഞ്ഞതും, എരിവിനാവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും മുകളിലായി സ്പ്രെഡ്ടാക്കുക. ശേഷം അടച്ചു വെച്ച് ഈ പലഹാരം വേവിച്ചെടുക്കുക. അങ്ങനെ ഇതുപോലെ എല്ലാ മാവും ചുട്ടെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റവ ഊത്തപ്പം തയ്യാറാക്കി നോക്കണേ. ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായുമെല്ലാം ഇത് സൂപ്പറാണ്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റിയ കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. റവ കൊണ്ട് ഇത്രയും ടേസ്റ്റിയായ ഒരു പലഹാരം ആരും കഴിച്ചിട്ടുണ്ടാകില്ല.
