റേഷൻ പുഴുക്കലരി കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റായ ഇഡ്ഡലി മിനിറ്റുകൾക്കുള്ളിൽ

ഇന്ന് നമുക്ക് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ഇഡ്ഡലി തയ്യാറാക്കിയാലോ. എപ്പോഴും നമ്മൾ പച്ചരി വെച്ചിട്ടല്ലേ ഇഡ്ഡലി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റേഷൻ കടയിൽ നിന്നും കിട്ടുന്ന പുഴുക്കലരി കൊണ്ട് അല്ലെങ്കിൽ നമ്മൾ ചോറ് വെക്കുന്ന പുഴുക്കലരി കൊണ്ട് എങ്ങനെയാണ് ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് പുഴുക്കലരി നല്ലപോലെ കഴുകിയശേഷം എട്ടു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് അര കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക.

പിന്നെ അതിലേക്ക് മുക്കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് നല്ലപോലെ കഴുകി യെടുക്കുക. എന്നിട്ട് നല്ലപോലെ കഴുകി എടുത്ത അരിയെ എട്ടുമണിക്കൂർ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. നല്ലപോലെ കുതിർന്നു കിട്ടിയ അരിയും ഉഴുന്നും കൂടി വെള്ളം കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ഒട്ടും തരികളില്ലാതെ വേണം ഇത് അരച്ചെടുക്കാൻ.

അരയ്ക്കാൽ പാകത്തിന് മാത്രം വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. അരിയും ഉഴുന്നുമെല്ലാം അരച്ചെടുത്ത ശേഷം ഒരുമിച്ചു ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഇളക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു കാൽ കപ്പ് വെള്ളവും ചേർത്ത് സാധാരണ ഇഡ്ഡലി മാവ് കലക്കി എടുക്കുന്ന രീതിയിൽ അത്രയും വെള്ളം ചേർത്ത് ഈ മാവിനേയും കലക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ആക്കുക.

നല്ല സ്മൂത്തായി അരച്ചെടുത്ത മാവിനെ അടച്ച് മാറ്റി വയ്ക്കുക. എന്നിട്ട് ഒരു എട്ട് മണിക്കൂറോളം ഈ മാവിനെ റെസ്റ്റ് ചെയ്യാനായി വച്ചിരിക്കുക. 8 മണിക്കൂർ ആയപ്പോൾ മാവ് നല്ല സ്മൂത്തായി വന്നിട്ടുണ്ട്. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. എന്നിട്ട് അതിൻറെ തട്ടിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം ഓരോ കുഴിയിലേക്കും മാവ് ഒഴിച്ചു കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് ഇഡ്ഢലി വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല സോഫ്റ്റ് ഇഡലി ഇവിടെ തയ്യാറായിട്ടുണ്ട്. പുഴുക്കലരി കൊണ്ട് തയ്യാറാക്കിയത് കൊണ്ട് തന്നെ നല്ല ടേസ്റ്റും സോഫ്റ്റുമാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

 

Leave a Reply