ഇത്രയും ടേസ്റ്റിയായ ഒരു കടായി ചിക്കൻ റെസ്റ്റോറെന്റുകളിൽ പോലും കിട്ടില്ല.

റെസ്റ്റോറെന്റുകളിലെ റെസിപ്പികളിൽ മിക്കവാറും പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് കടായി ചിക്കൻ. എന്നാൽ ഈ കറി റെസ്റ്റോറെന്റിലെ അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് മൂന്ന്‌ ടേബിൾ സ്പൂൺ മുഴുവൻ മല്ലിയും, ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകവും, മുക്കാൽ ടേബിൾ സ്പൂൺ പെരിഞ്ജീരകവും, മുക്കാൽ ടേബിൾ സ്പൂൺ കുരുമുളകും, മൂന്ന്‌ വറ്റൽമുളകും, ചേർത്ത് നന്നായി വറുക്കുക.

ശേഷം വറുത്തെടുത്ത മസാലകളെല്ലാം കൂടി മിക്സിയുടെ ചെറിയ ജാറിൽ പൊടിക്കുക. ശേഷം ആ കടായിലേക്ക് തന്നെ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു ക്യാപ്‌സിക്കം അരിഞ്ഞതും, ഒരു സവാള കുറച്ചു വലുതായി അരിഞ്ഞ ശേഷം ഓരോ ഇതളുകളായി ഇളക്കി ഇടുക. ശേഷം എല്ലാം കൂടി നല്ല പോലെ വഴറ്റുക, എന്നിട്ട് കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം ഒരുടീസ്പൂൺ കുരുമുളകും, മൂന്ന്‌ വറ്റൽമുളകും, ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.

ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക. ഇനി മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് മൊരിക്കുക. ശേഷം ഒന്നര കിലോ ചിക്കൻ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് തുറന്നുവെച്ച അഞ്ചു മിനിറ്റോളം ഇളക്കുക. ശേഷം നാലു ടേബിൾ സ്പൂൺ ടൊമാറ്റോ പൂരിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ അടച്ചു വെച്ച് ചിക്കൻ വേവിക്കുക.

ഇനി പകുതിയോളം വെന്തു വന്ന ചിക്കനിലേക്ക് നേരത്തെ ക്രഷ് ആക്കി വെച്ചിട്ടുള്ള കാടായി മസാല ചേർത്ത് ഇളക്കുക. ശേഷം കാൽടീസ്പൂൺ കസൂരി മൈഥിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ചിക്കൻ നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഇനി നേരത്തെ വഴറ്റി മാറ്റി വെച്ച ക്യാപ്സിക്കവും സവാളയും ചേർത്ത് ഇളക്കുക. എന്നിട്ട് എല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കടായി ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കടായി ചിക്കൻ ട്രൈ ചെയ്തു നോക്കണേ. റെസ്റ്റോറെന്റിലെ അതെ രുചിയിലുള്ള കടായി ചിക്കനാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page