എല്ലാ ദിവസവും പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത് അല്ലെ. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. മുട്ട വെച്ചിട്ട് പല വ്യത്യസ്തമായ പലഹാരങ്ങളും തയ്യാറാക്കാറുണ്ട് എങ്കിലും ഇന്ന് പരിചയപ്പെടുത്തുന്ന ഈ പലഹാരം വളരെ ടേസ്റ്റിയും നിങ്ങൾക്ക് നാവിൽ ഒരു പുതു രുചി ആയിരിക്കും സമ്മാനിക്കുന്നത്. അപ്പോൾ ഇനി കാണാം വളരെ ടേസ്റ്റിയായ മുട്ട വെച്ച് തയാറാക്കുന്നത് കൊണ്ട് തെന്നെ നല്ല ഹെൽത്തിയുമായ ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദാ ഇട്ടു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ് ചേർത്ത് കൊടുക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിൽ കൂടി ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു സ്പൂൺ വെച്ച് നല്ല പോലെ മിക്സാക്കുക. ഇനി ഒരു ഗ്ലാസ് ചെറിയ ചൂടുവെള്ളം ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. നല്ല പോലെ സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു മണിക്കൂറെങ്കിലും മിനിമം കുറച്ചു ഓയിൽ തടവി മാറ്റി വെക്കാം. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി വന്നാൽ രണ്ടു സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള നല്ല പോലെ വഴറ്റി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ മുളക് പൊടി, ഇനി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി, ഇത്രയും ചേർത്ത് നല്ല പോലെ വഴറ്റുക. ഇനി ഇതെല്ലാം ഒന്ന് സോഫ്റ്റാകാൻ ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒരു മണിക്കൂറിനു ശേഷം മാവ് നല്ല പോലെ സോഫ്റ്റായി വന്നിട്ടുണ്ട്. ഇനി രണ്ടു ബോളുകളാക്കി മാവിനെ എടുക്കുക.
ഒരു പത്രത്തിന്റെ മുകളിൽ വെച്ച് കൊടുത്ത ശേഷം കൈ വെച്ച് നല്ല പോലെ പരത്തിയെടുക്കുക. ഇനി പരത്തിയെടുത്ത മാവിന്റെ മുകളിലേക്ക് ഈ മസാല വെച്ച് കൊടുത്ത ശേഷം പുഴുങ്ങിയെടുത്ത രണ്ട് മുട്ട നാലായി കട്ട് ചെയ്തു ഒരു പൂപോലെ വെച്ച് കൊടുക്കുക. ഇനി മാറ്റി വെച്ച മറ്റേ ബോളും ഇതുപോലെ പരത്തി അതിന്റെ നേരെ മുകളിലായി വെച്ച് കൊടുക്കുക. ഇനി ഒരു കേക്ക് ബേക്ക് ചെയ്യുന്ന പോലെ ഈ പലഹാരത്തിനെ വെച്ച് ബേക്ക് ചെയ്ത് എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
