നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ഫ്രൂട്ട് സാലഡ്. എന്നാൽ ഫ്രൂട്ട് സലാഡിനേക്കാൾ രുചിയിൽ ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് ഈ ചൂട് സമയത്തു ശരീരത്തിന്റെ ക്ഷീണമകറ്റാനും ദാഹത്തിനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂണോളം കസ്റ്റാഡ് പൌഡർ ചേർക്കുക. ശേഷം അതിലേക്ക് അര കപ്പ് പാൽ ചേർത്ത് കട്ടയില്ലാതെ കലക്കുക. ശേഷം ഒരു ടേബിൾ സ്പൂണോളം കസ്റ്റാഡ് പൗഡർ ചേർത്ത് നല്ല പോലെ മിക്സാക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു റ്റീസ്പൂണോളം നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് നാല് ടേബിൾ സ്പൂൺ സേമിയ ചേർത്ത് ഇളക്കുക. ഒന്ന് വറുത്തെടുത്ത സേമിയ കോരി മാറ്റുക. എന്നിട്ട് ആ പാനിലേക്ക് തന്നെ മൂന്നു കപ്പ് പാൽ ഒഴിക്കുക. ശേഷം പാലിനെ ചൂടാക്കി എടുക്കുക. ശേഷം പാലിലേക്ക് വറുത്തു വെച്ചിട്ടുള്ള സേമിയ ചേർത്ത് ഇളക്കുക. ഇനി പാലിൽ സേമിയ വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിലിട്ടു മുക്കാൽ ഭാഗത്തോളം സേമിയ വേവിക്കുക. ഇനി വെന്തു വന്ന സേമിയയിലേക്ക് ഒരു ടേബിൾ കണ്ടെൻസ്ഡ് മിൽക്കും, പിന്നീട് മധുരത്തിനാവശ്യമായ പഞ്ചസാരയും ചേർത്ത് ഇളക്കുക.
ശേഷം നേരത്തെ കലക്കി വെച്ച കസ്റ്റാഡ് മിക്സും ചേർത്ത് നന്നായി കൈ വിടാതെ ഇളക്കുക. ഇനി ചെറുതായി കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ചൂടാറി വരാനായി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇനി തണുത്തു വരുമ്പോൾ മുകൾ ഭാഗം ഒന്ന് കവർ ചെയ്ത ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ചെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കസ്കസ് കുറച്ചു വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം നിങ്ങളുടെ കയ്യിൽ ഏതൊക്കെ ഫ്രൂട്ട്സാണ് ഉള്ളത് അതെല്ലാം ചെറിയ പീസുകളായി മുറിക്കുക.
ഇനി കുറച്ചു ഡ്രൈ ഫ്രൂട്സും കൂടി എടുത്തു വെക്കുക. ഇനി ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂണോളം കുതിർത്തിയ കസ്കസ് ചേർക്കുക. ശേഷം എടുത്തു വെച്ചിട്ടുള്ള ഫ്രൂട്സും കൂടി ചേർക്കുക. എന്നിട്ട് അതിന്റെ മുകളിൽ തയ്യാറാക്കി വെച്ചിട്ടുള്ള സേമിയ കസ്റ്റാഡ് മിക്സ് മുക്കാൽ ഭാഗത്തോളം ചേർക്കുക. ശേഷം ഓരോ സ്കൂപ്പ് വാനില ഐസ്ക്രീമും മുകളിലായി ചേർത്ത് അതിന്റെ മുകളിൽ ഡ്രൈ ഫ്രൂട്സും, സാധാ ഫ്രൂട്സും കസ്കസും ചേർത്ത് സെർവ് ചെയ്യവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ കസ്റ്റാഡ് സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ചൂടത്തു കഴിക്കാൻ ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. ഇഫ്താർ കാലമല്ലേ വരാൻ പോകുന്നത് അപ്പോൾ ശരീര ക്ഷീണത്തിനു ഈ സ്വീറ്റ് തയ്യാറാക്കി കഴിക്കൂ.
