കൊതിയൂറും മുളക് ചമ്മന്തി കൊതിയോടെ തിന്നാം

പല തരത്തിലുള്ള ചമ്മന്തികൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി രുചിയിലുള്ള ചമ്മന്തി ഉണ്ടാക്കിയാലോ. ഈ ചമ്മന്തി കഞ്ഞിക്ക് ഒപ്പവും ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും കപ്പ പുഴുക്കിനൊപ്പവുമെല്ലാം കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പിടി ചുവന്നുള്ളിയും, എരിവിനാവശ്യമായ വറ്റൽമുളകും, ഒരു ചെറുനാരങ്ങാ വലിപ്പത്തിലുള്ള വാളൻ പുളിയും എടുക്കുക.

ആദ്യം രണ്ട് ടേബിൾ സ്പൂൺ തേങ്ങയും, കുറച്ചു കറിവേപ്പിലയും എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് പത്തു പീസോളം വറ്റൽമുളക് ചേർത്ത് ഇളക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചുവന്നുള്ളി ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും, ചേർത്ത് എല്ലാം കൂടി മൊരിഞ്ഞു വരുന്നത് വരെ മൂപ്പിക്കുക. ശേഷം എല്ലാം നല്ല പോലെ മൂത്തു വരാനായി രണ്ട് നുള്ളു മഞ്ഞൾപ്പൊടി കൂടി ചേർത്ത് മൊരിച്ചെടുക്കുക.

ശേഷം വാളൻ പുളി ചെറിയ പീസുകളായി മുറിച്ചിട്ട് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി ഇളക്കി ലോ ഫ്ളൈമിൽ മൂപ്പിച്ചെടുക്കുക. ഇനി എല്ലാം നല്ല പോലെ മൊരിഞ്ഞു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം എല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഈ മിക്സിനൊപ്പം രണ്ട് ടേബിൾ സ്പൂൺ തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം ഇതെല്ലാം കൂടി അരച്ചെടുക്കാൻ.

ഇനി ഇതെല്ലാം കൂടി നല്ല പേസ്റ്റായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ചമ്മന്തിയാണ് ഇത്. എല്ലാവരും ഈ രീതിയിൽ ചമ്മന്തി തയ്യാറാക്കി നോക്കണേ. ചോറിനും കഞ്ഞിക്കും, കപ്പ പുഴുക്കിനുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷനാണ് ഇത്. ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു സ്പെഷ്യൽ ചമ്മന്തി കൂടിയാണ് ഇത്.

Leave a Reply

You cannot copy content of this page