പായസം കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി വേറെയ്റ്റി പായസം പരിചയപ്പെട്ടാലോ. അതിനായി ചവ്വരിയാണ് എടുത്തിട്ടുള്ളത്. ശേഷം അര കപ്പോളം ചവ്വരി നല്ല പോലെ കഴുകി എടുക്കുക. ശേഷം ചവ്വരി അര മണിക്കൂറോളം കുതിരനായി വെള്ളത്തിലിട്ട് വെക്കുക. ശേഷം ഒരു സോസ് പാനിലേക്ക് അര കഷ്ണം ബീറ്റ്‌റൂട്ട് മുറിച്ചത് ചേർക്കുക. ശേഷം അതിനൊപ്പം കുറച്ചു വെള്ളവും ചേർത്ത് ബീറ്റ്‌റൂട്ട് വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത ബീറ്റ്‌റൂട്ടിന്റെ കഷ്ണം മാറ്റിയ ശേഷം വെള്ളം അരിച്ചെടുക്കുക.
ശേഷം ആ വെള്ളത്തിലേക്ക് ഈ ചവ്വരി ഒന്ന് വേവിച്ചെടുക്കുക. ഇനി ചവ്വരിയെ മുക്കാൽ ഭാഗം വെന്തു വരുന്നത് വരെ ഈ വെള്ളത്തിലിട്ടു ചവ്വരി വേവിച്ചെടുക്കുക. ശേഷം ചവ്വരി നല്ല പോലെ വെന്തു വരുമ്പോൾ ഈ ചവ്വരിയെ ആ വെള്ളത്തിൽ നിന്നും അരിച്ചെടുക്കുക. ഈ വെള്ളം ഇനി ഉപയോഗിക്കില്ല. കാരണം ബീറ്റ്‌റൂട്ട് വേവിച്ച വെള്ളമായത് കൊണ്ട് തന്നെ ബീറ്ററൂട്ടിന്റെ ടേസ്റ്റ് ഈ വെള്ളത്തിൽ തങ്ങിനിൽക്കും. ശേഷം അരിച്ചെടുത്ത ചവ്വരിയെ കുറച്ചു തണുത്ത വെള്ളം വീഴ്ത്തി കഴുകി എടുക്കുക. ശേഷം നേരത്തെ വേവിച്ചു മാറ്റി വെച്ച ബീറ്റ്‌റൂട്ട് കഷ്ണം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കുക.
ശേഷം അരച്ചെടുത്ത ബീറ്റ്‌റൂട്ടിനെ പിഴിഞ്ഞ് അതിന്റെ ചാർ എടുക്കുക. എന്നിട്ട് മാറ്റി വെക്കുക. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ഒഴിക്കുക.
ശേഷം പാലിലേക്ക് നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ചവ്വരി ചേർത്ത് ഇളക്കുക. ശേഷം പാലിലേക്ക് മൂന്നു അല്ലി ഏലക്ക ചതച്ചതും, ആറ് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി പാൽ അടുപ്പിലേക്ക് വെക്കുക. ഇനി പായസത്തിന് ഒരു പിങ്ക് കളർ കിട്ടാനായി നേരത്തെ അരച്ചെടുത്ത ബീറ്ററൂട്ടിന്റെ നീര് ആവശ്യത്തിന് ചേർത്ത് ഇളക്കുക.
ശേഷം പാൽ നല്ല പോലെ വേവിച്ചെടുക്കുക. അല്ലെങ്കിൽ പായസം വെള്ളം പോലെ ഇരിക്കുന്നതാണ്. ശേഷം ആവശ്യത്തിന് കുറുകി വന്ന പായസം ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറി വരുമ്പോൾ കുറച്ചു നട്ട്സും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചവ്വരി പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ഒരു സ്പെഷ്യൽ പായസമാണ് ഇത്.
