ഇതാണ് ഒരു ഒന്നൊന്നര ടേസ്റ്റിലുള്ള ബിരിയാണിയുടെ രഹസ്യം

നല്ലൊരു ബിരിയാണി ഉണ്ടാക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ നല്ലൊരു ബിരിയാണി തയ്യാറാക്കണമെങ്കിൽ ബിരിയാണി മസാല യഥാക്രമം അളവിൽ ചേർത്ത് ഉണ്ടാക്കണം. അപ്പോൾ ഇന്ന് നമുക്ക് ബിരിയാണി മസാല എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് അഞ്ചു പീസ് കറുകപ്പട്ട ചേർക്കുക. ശേഷം 15 പീസ് ഗ്രാമ്പുവും, 12 പീസ് ഏലക്കായും, അഞ്ചു പീസ് തക്കോലവും, നാലു പീസ് വലിയ ഏലക്കായും, ഒരു ജാതിക്കായും, ചേർക്കുക.

ശേഷം ഒരു ടീസ്പൂൺ മുഴുവൻ കുരുമുളകും, രണ്ടര അര ടേബിൾ സ്പൂൺ മല്ലിയും, ഒരു ടേബിൾ സ്പൂൺ പെരിഞ്ജീരകവും, ഒരു ടേബിൾ സ്പൂൺ സാജീരകവും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു വലിയ വയണ ഇലയും ചേർക്കുക. ശേഷം ഫ്ളയിം ഓണാക്കി ഇതെല്ലാം കൂടി പാനിലിട്ട് നന്നായി വറുക്കുക. ലോ ഫ്ളൈമിലിട്ടു വേണം വറുത്തെടുക്കാൻ. ഏകദേശം നാലു മിനിറ്റോളം മാത്രം മതി മസാല വറുത്തു കിട്ടാൻ. ശേഷം മസാല തണുക്കാനായി ഒരു പേപ്പറിൽ ഇട്ട് വെക്കുക.

ശേഷം തണുത്തു വന്ന മസാലയെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. മിക്സിയുടെ ജാറിൽ ഒട്ടും തന്നെ നനവില്ലാതെ വേണം മസാല ചേർത്ത് കൊടുക്കാൻ. ശേഷം ഈ മസാലകളെല്ലാം കൂടി നല്ല സ്മൂത്തായി പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മസാലയിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കുക. ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബിരിയാണി തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ബിരിയാണി മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഇനി ബിരിയാണി മസാല കടയിൽ നിന്നും വാങ്ങുകയേ വേണ്ട.

Leave a Reply

You cannot copy content of this page