ഇത്ര രുചിയിലൊരു പലഹാരമോ ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ

എന്നും ഒരേ പലഹാരം തയ്യാറാക്കി കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ കുറച്ചു വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് മിക്‌സാക്കുക.

ശേഷം മാവിലേക്ക് ചെറിയ ചൂടുള്ള വെള്ളം കുറെച്ചെയായി ചേർത്ത് കൈ കൊണ്ട് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപിടിക്കുന്നുണ്ട് എങ്കിൽ കുറച്ചു ഓയിൽ കയ്യിൽ തടവുക. എന്നിട്ട് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ നീളത്തിൽ ഉരുട്ടി എടുക്കുക. ശേഷം മാവിനെ ചപ്പാത്തിക്ക് മാവ് എടുക്കുന്ന അളവിൽ മുറിച്ചെടുക്കുക,

ശേഷം മുറിച്ചെടുത്ത ഓരോ ബോളിനേയും കനം കുറച്ചു പരത്തി എടുക്കുക. ശേഷം നീളത്തിൽ പരത്തിയെടുത്ത മാവിനെ ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. എന്നിട്ട് ഒരു പൂവ് പോലെ മാവിനെ ചുറ്റിച്ചെടുക്കുക. എന്നിട്ട് എല്ലാ മാവും ഇതുപോലെ റോളാക്കി ചുറ്റിച്ചെടുക്കുക. ശേഷം അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറായപ്പോൾ മാവിനെ ഒന്നും കൂടി പരത്തുക. ശേഷം ഒരു ബൗളിൽ ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക.

ശേഷം മുട്ടയിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് പരത്തിയെടുത്ത മാവിനെ ഇട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ഈ പലഹാരം ചുട്ടെടുക്കുക. എല്ലാ പലഹാരവും ഇതുപോലെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page