എന്നും നമ്മൾ തലേദിവസം അരി അരച്ച് വെച്ചല്ലേ ദോശ തയ്യാറാക്കുന്നത്. എന്നാൽ നല്ല ക്രിസ്പിയായ ദോശ അരി അരക്കാതെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഏഴ് പീസ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ സൈഡിലെ മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ബ്രെഡിനെ മിക്സിയുടെ ജാറിലേക്ക് ഒന്ന് മുറിച്ചു ഇട്ടു കൊടുക്കുക. ശേഷം ബ്രെഡിനെ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത ബ്രെഡ് പൊടിയിലേക്ക് ഒരു കപ്പ് റവ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അര കപ്പ് തൈരും കൂടി ചേർക്കുക. ഇനി പാകത്തിനുള്ള ഉപ്പും, ഒന്നര കപ്പ് ചെറിയ ചൂട് വെള്ളവും ചേർത്ത് കൊടുക്കുക.
ശേഷം എല്ലാം കൂടി നല്ല ഫൈനായി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അര കപ്പിനടുത്തു വെള്ളം കൂടി ചേർത്ത് എല്ലാം കൂടി കലക്കി എടുക്കുക. സാദാരണ ദോശ മാവിന്റെ കട്ടിയിലാണ് വേണ്ടത്. ഇനി അര ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് കലക്കുക. ശേഷം ഉപ്പ് പാകത്തിനാണോ എന്ന് നോക്കുക. എന്നിട്ട് ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കുറച്ചു ഓയിൽ തവയിലേക്ക് തടവുക. ശേഷം ഓരോ തവി മാവ് വീതം ഒഴിച്ച് പരത്തുക. ശേഷം ക്രിസ്പിയായ ദോശ ചുട്ടെടുക്കുക. എന്നിട്ട് എല്ലാ മാവിനേയും ഇത്പോലെ ദോശ തയ്യാറാക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് കൊണ്ടുള്ള കിടിലൻ ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ. നല്ല ക്രിസ്പിയായ ദോശയാണ് ഇത്. എല്ലാവരും ഇങ്ങനെ ദോശ തയ്യാറാക്കി നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി എല്ലാവർക്കും ഈ ദോശ ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
