ഈ രീതിയിൽ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കിയിട്ടുണ്ടോ ? ഇതൊരു വേറെ ലെവൽ ഡ്രിങ്ക്

വിറ്റമിൻസ് ഒരുപാട് അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. എന്നാൽ ഇന്ന് നമുക്ക് ഈ ക്യാരറ്റ് കൊണ്ട് ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ക്യാരറ്റ് ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു ക്യാരറ്റ് നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം അരിഞ്ഞെടുത്ത ക്യാരറ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ക്യാരറ്റിനൊപ്പം ചെറിയ ഒരു കഷ്ണം ഇഞ്ചി ചേർക്കുക. ശേഷം നന്നായി അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത ക്യാരറ്റിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്നും കൂടി അരക്കുക. ശേഷം അരച്ചെടുത്ത ക്യാരറ്റ് മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ക്യാരറ്റിന്റെ കൊത്തിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് ക്യാരറ്റ് ഒന്നും കൂടി അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ജ്യൂസിലേക്ക് ഒരു നാരങ്ങയുടെ നീരും, ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. ഇവിടെ നാലു ടേബിൾ സ്പൂൺ ഷുഗർ ആണ് ചേർത്തിട്ടുള്ളത്.

ശേഷം ഒരു പിഞ്ച് ഉപ്പും കൂടി ജ്യൂസിലേക്ക് ചേർത്ത ശേഷം നല്ല പോലെ മിക്‌സാക്കുക. എന്നിട്ട് ഒന്നും കൂടി അരിച്ച ശേഷം കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് ക്യാരറ്റ് ജ്യൂസ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ക്യാരറ്റ് ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി നോക്കണേ. ഇഫ്താറിന് കുടിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ജ്യൂസാണ് ഇത്. കുട്ടികൾക്കൊക്കെ ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ അവർക്ക് ഒരുപാട് ഇഷ്ടമാകും. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page