ഐസ്ക്രീം തോറ്റുപോകും രുചിയിലൊരു കിടിലൻ സ്വീറ്റ്

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് പുഡിങ്ങുകൾ. പലതരത്തിലുള്ള വ്യത്യസ്തമായ രുചിയിലുള്ള പുഡിങ്ങുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ പറ്റുന്ന ബ്രഡും പാലും കൊണ്ട് തയ്യാറാക്കുന്ന ഒരു അടിപൊളി പുഡിങ് പരിചയപ്പെട്ടാലോ. അതിനായി നാല് സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ നാല് സൈഡിലും കാണുന്ന മൊരിഞ്ഞ ഭാഗം കട്ട് ചെയ്ത് മാറ്റുക.

ശേഷം ബ്രെഡിനെ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു സോസ് പാനിലേക്ക് അര ലിറ്റർ പാലും അരക്കപ്പ് പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം പാല് നല്ലപോലെ തിളച്ചു വരുമ്പോഴേക്കും പൊടിച്ചു വച്ചിട്ടുള്ള ബ്രെഡ് കുറേശ്ശെയായി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം നല്ലപോലെ കുറുകി വന്ന മിസ്സിനെ ഫ്ളയിം ഓഫ് ചെയ്തു നെയ് തടകിയ ട്രേയിലേക്ക് ഒഴിച്ചു കൊടുക്കുക.

ശേഷം ഒന്ന് ചൂടാറാനായി മാറ്റിവെക്കുക. എന്നിട്ട് ചൂടാറി വന്ന മിക്സിനെ ഫ്രീസറിൽ വച്ച് എട്ട് മണിക്കൂറോളം നല്ലപോലെ സെറ്റ് ആക്കി എടുക്കാം. എന്നിട്ട് മുകളിലായി കുറച്ചു നട്സും ബദാമും പിസ്തയും ഇട്ട് സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി നമുക്ക് ചെയ്തെടുക്കാൻ കഴിയുന്ന ഒരു പുഡിങ്ങാണിത്‌. കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ പുഡിങ്ങ് വളരെ ടേസ്റ്റിയായി തയ്യാറാക്കിയിരിക്കുന്നത്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page