അവൽ പായസം രുചികരമാക്കാൻ ഈ രീതിയിൽ തയ്യാറാക്കൂ

പലതരത്തിലുള്ള പായസങ്ങൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും, എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ രുചിയേറിയ ഒരു പായസം തയ്യാറാക്കിയാലോ. അതിനായി അവൽ ആണ് എടുത്തിട്ടുള്ളത്. ആദ്യം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ് ചേർത്തു കൊടുക്കാം. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്സും, ക്വിസ്മിസ്സും, ബദാമും ചേർത്ത് വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് അരക്കപ്പ് അവൽ ചേർത്ത് കൊടുക്കാം.

ശേഷം അവലും നല്ലതുപോലെ വറുക്കുക. ലോ ഫ്ളൈമിലിട്ട് വേണം അവൽ വറുത്തെടുക്കാൻ. എന്നിട്ട് അവൽ ക്രിസ്പിയായി കിട്ടുന്നത് വരെ വറുത്തെടുക്കാം. ഇനി അതിലേക്ക് അരക്കപ്പ് പാലും ചേർത്തു കൊടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാൽ നല്ലതുപോലെ തിളപ്പിക്കുക. ഇനി തിളച്ചു വന്നാൽ ലോ ഫ്ളൈമിൽ വെച്ച്കുറച്ചുനേരം വേവിക്കുക. ഒരു മൂന്നു മിനിറ്റ് ആയപ്പോൾ അവിൽ നല്ലപോലെ വെന്ത് വന്നിട്ടുണ്ട്. ശേഷം മധുരത്തിന് ആവശ്യമായ 100 ഗ്രാം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക. എന്നിട്ട് ശർക്കരപ്പാനിയെ അരിച്ച് ഈ അവൽ മിക്സിലേക്ക് ചേർത്തുകൊടുക്കാം.

ശേഷം നല്ലപോലെ ഇളക്കി വേവിക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അപ്പോൾ പായസം ആവശ്യത്തിന് തിക്കായി വെന്തു വന്നിട്ടുണ്ട്. ശേഷം വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ബദാമും പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഫ്‌ളയിം ഓഫ് ചെയ്തു പായസം ചൂടാറാനായി വെക്കുക. ശേഷം കുടിക്കുന്ന പാകത്തിൽ ചൂടാറി വന്നാൽ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റിയ നല്ലൊരു പായസമാണ് ഇത്. വിശേഷ ദിവസങ്ങളിൽ ഈ പായസം ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page