ഇതിൽ നിന്നും ഒരു ഗ്ലാസ് മതി ദാഹവും, ക്ഷീണവും പമ്പ കടക്കും

ഇന്ന് നമുക്ക് ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റി ആയിട്ടുള്ള ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 12 ഈത്തപ്പഴം കുരു കളഞ്ഞെടുക്കുക. ശേഷം ഈത്തപ്പഴത്തിലേക്ക് അരക്കപ്പ് പാലും ചേർത്ത് കുതിരാനായി വെക്കുക. 30 മിനുട്ടോളം ഈന്തപ്പഴം മിക്സ് റസ്റ്റ് ചെയ്യാനായി വെക്കുക. കുതിരനായി വച്ചിരുന്ന ഈന്തപ്പഴം നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം
ഒരു റോബസ്റ്റ പഴം പകുതി മുറിച്ച് എടുക്കുക. എന്നിട്ട് ചെറിയ പീസുകളായി അരിഞ്ഞു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് നേരത്തെ കുതിരാനായി വച്ചിരുന്ന പാലിൻറെയും ഈത്തപ്പഴത്തിന്റെയും മിക്സ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവ മൂന്നും കൂടി നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സി ലേക്ക് ഒരു കപ്പ് പാലും കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ല തണുത്ത ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം മൂന്ന് ടേബിൾസ്പൂൺ കുതിർത്തെടുത്ത സബ്ജ സീഡ്‌സും ചേർത്ത് സെർവിങ് ഗ്ലാസിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. ക്ഷീണം തോന്നുന്ന സമയങ്ങളിൽ കഴിക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള്ള ഒരു ഡ്രിങ്കാണിത്.

വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയും. ശേഷം ഒരു ഗ്ലാസ്സിലേക്ക് ജ്യൂസിനെ മാറ്റിയശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ മാമ്പഴം ചെറുതായി അരിഞ്ഞതും, നേരത്തെ മുറിച്ചു വച്ചിട്ടുള്ള ബാക്കിയുള്ള പഴം ചെറുതായി അരിഞ്ഞത്, കുറച്ച് ആപ്പിൾ പൊടിയായി അരിഞ്ഞതും ചേർത്ത് ഇളക്കിയ ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ എല്ലാവരും ഈ ജ്യൂസ് ഒന്ന് ട്രൈ ചെയ്തു നോക്കണേ. പാലൊക്കെ കുടിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ഒരു ജ്യൂസ് തയ്യാറാക്കി കൊടുക്കുന്നത് ഏറെ നല്ലതായിരിക്കും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page