നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ്റാണ് ഇഡ്ഡലി. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി ഇഡ്ഡലി ആയാലോ. എന്നും മാവ് അരച്ച് വെച്ചിട്ടല്ലേ ഇഡ്ഡലി തയ്യാറാക്കുന്നത്, എന്നാൽ ഇന്ന് നമുക്ക് വളരെ വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അവൽ എടുക്കുക. ശേഷം അവലിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർക്കുക. ശേഷം തൈര് എടുത്ത അതെ കപ്പിൽ ഒരു കപ്പ് വെള്ളം കൂടി ചേർക്കുക. ശേഷം നല്ലപോലെ മിക്‌സാക്കി അവൽ കുതിരാനായി വെക്കുക.
അഞ്ചു മിനിറ്റായപ്പോൾ അവൽ നല്ല പോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം അവൽ മിക്സിലേക്ക് മുക്കാൽ കപ്പ് വറുത്ത റവ ചേർക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി റവയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം റവയിലേക്ക് ഒരു ചെറിയ ക്യാരറ്റ് ചോപ്പ് ചെയ്തതും, നാലു ബീൻസ് ചോപ്പാക്കിയതും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം ഒരു പച്ചമുളക് അരിഞ്ഞതും, ഇഡ്ഡലി മാവിന്റെ പരുവത്തിൽ വെള്ളവും ചേർത്ത് കലക്കുക.
എന്നിട്ട് ഇഡ്ഡലി തട്ട് എടുക്കുക. ശേഷം തട്ടിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം ഇഡ്ഡലി മാവിനെ ഇഡ്ഡലി തട്ടിലേക്ക് ഒഴിക്കുക. എന്നിട്ട് ഇഡ്ഡലി പാത്രത്തിൽ വെച്ച് വെള്ളം തിളപ്പിക്കുക. ശേഷം പാത്രത്തിൻറെ മുകളിലായി മാവ് ഒഴിച്ച തട്ട് വെക്കുക. എന്നിട്ട് അടച്ചു വെച്ച് ഇഡ്ഡലി വേവിച്ചെടുക്കുക. ഏകദേശം പത്തു മിനിറ്റായപ്പോൾ ഇഡ്ഡലി വെന്തു വന്നിട്ടുണ്ട്. ശേഷം എല്ലാ ഇഡ്ഡലിയും ഇതുപോലെ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇഡ്ഡലി തയ്യാറായിട്ടുണ്ട്. മാവ് തയ്യാറാക്കിയ ഉടനെ തന്നെ ഇഡ്ഡലി വേവിച്ചെടുക്കാവുന്നതാണ്. നല്ല സോഫ്റ്റായ ഇഡ്ഡലി ഈ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
