ചപ്പാത്തിക്കായാലും ചോറിനായാലും ഈ മിക്സഡ് മസാലക്കറി സൂപ്പറാണ്.

എന്നും മീനും ഇറച്ചിയുമൊന്നും ഉണ്ടാകില്ലല്ലോ. എന്നാൽ ഇന്ന് നമുക്ക് മീനും ഇറച്ചിയും ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ കറി വയ്ക്കാൻ പറ്റിയ ഒരു അടിപൊളി മസാലക്കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ അതുപോലെതന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കറിയായിരിക്കും ഇത്. അപ്പോൾ നമുക്ക് നോക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ രണ്ട് പീസ് ഗ്രാമ്പൂ, രണ്ട് ഏലക്കായും, രണ്ട് പട്ടയും, ചേർത്ത് നല്ലപോലെ മൂപ്പിക്കുക.

ശേഷം ഈ മസാലയിലേക്ക് 2 സവാള പൊടിയായി അരിഞ്ഞ ശേഷം ഈ എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. എന്നിട്ട് ഒരു ഗോൾഡൻ കളർ ആയി വന്ന സവാളയിലേക്ക് രണ്ട് തക്കാളി പൊടിയായി അരിഞ്ഞശേഷം സവാളക്കൊപ്പം ചേർത്ത് കൊടുക്കുക. എന്നിട്ട് അതും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ഒന്നു വാടി വന്ന തക്കാളിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ക്രഷ് ആക്കിയ ശേഷം ചേർത്തു കൊടുക്കുക. എന്നിട്ട് അതും ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം തക്കാളിയും സവാളയും എല്ലാം നല്ലപോലെ മൂത്ത് വന്നാൽ ഇനി മസാലകൾ ചേർക്കാം.

അതിനായി രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിച്ചതും, ചേർത്ത് നല്ലപോലെ വഴറ്റുക. മസാലയുടെ പച്ചമണം മാറുന്നത് വരെ നല്ലപോലെ വഴറ്റുക. മീഡിയം ഫ്ളൈമിലിട്ടു വേണം മസാലകൾ വഴറ്റി എടുക്കാൻ. ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മസാല നല്ലപോലെ തിളപ്പിച്ചെടുക്കുക. ശേഷം തിളച്ച് വന്ന മസാലയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ല പോലെ തിളപ്പിക്കുക.

ശേഷം നല്ലപോലെ തിളച്ചു വന്ന മസാലയിലേക്ക് ഒരു ഉരുളക്കിഴങ് സാമ്പാറിൽ എടുക്കുന്ന അതേ അളവിൽ അരിഞ്ഞെടുക്കുക. ശേഷം അത് ഈ മസാലയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം കുറച്ചു ബീൻസ് അരിഞ്ഞതും, ഒരു ക്യാരറ്റ് അരിഞ്ഞതും, ഇനി ഏതൊക്കെ പച്ചക്കറികളാണ് നിങ്ങളുടെ കയ്യിൽ ഉള്ളത് അതെല്ലാം ചേർത്തു കൊടുക്കാം. എന്നിട്ട് അതിൻറെ കൂടെ തന്നെ കുറച്ച് ഫ്രഷ് ഗ്രീൻപീസും കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം കൂടി മസാലയുമായി നല്ലപോലെ മിക്സ് ആക്കുക. ശേഷം അഞ്ച് മിനിട്ടോളം ലോ ഫ്ളൈമിൽ അടച്ചുവെച്ച് പച്ചക്കറികളെല്ലാം ഈ മസാലയിൽ വേവിച്ചെടുക്കാം.

അഞ്ച് മിനിട്ട് ആയപ്പോൾ പച്ചക്കറികളെല്ലാം ഒരു വിധം വെന്തു വന്നിട്ടുണ്ട്. ശേഷം ഒന്നുകൂടി നല്ലപോലെ വെന്തു വരാനായി ഇളക്കിയശേഷം അടച്ചു വച്ച് 5 മിനിട്ട് കൂടി വേവിച്ചെടുക്കാം. ലോ ഫ്ളൈമിൽ ഇട്ട് വേണം പച്ചക്കറികൾ വേവിക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ മിക്സഡ് മസാലക്കറി തയ്യാറായിട്ടുണ്ട്. കുറച്ച് മല്ലിയിലയും ചേർത്ത് സെർവ് ചെയ്യാം.

സെർവ് ചെയ്യുന്നതിന് തൊട്ടു മുമ്പായി ഒരു പകുതി നാരങ്ങയുടെ നീരും കൂടി ചേർത്തു കൊടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായ ഈ കറി ചപ്പാത്തിക്ക് ഒപ്പവും, ചോറിനൊപ്പവുമെല്ലാം കഴിക്കാൻ വളരെ നല്ലതാണ്‌. എല്ലാവരും ഉറപ്പായും ഈ കറി ട്രൈ ചെയ്തു നോക്കണെ. മീനും മറ്റുകറികളും ഇല്ലെങ്കിലും ഈ ഒരു കറി മതി നമുക്ക് വയറുനിറച്ചു ചോറുണ്ണാൻ.

Leave a Reply

You cannot copy content of this page