ഇത്രയും ടേസ്റ്റിയായ ഒരു ബീഫ്‌ ബിരിയാണി റെസ്റ്റോറെന്റുകളിൽ പോലും വാങ്ങാൻ കിട്ടില്ല.

ഇന്ന് നമുക്ക് ഒരു അടിപൊളി ബിരിയാണി ഉണ്ടാക്കിയാലോ. ബീഫ് കൊണ്ടുള്ള ബിരിയാണിയാണ് ഇന്ന് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്പെഷ്യൽ ബീഫ് ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നേകാൽ കിലോ ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു സ്‌ട്രെയ്നറിൽ ഇട്ടു വെക്കുക. ശേഷം ബീഫിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, ചേർത്ത് കൊടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുഴുവൻ വെളുത്തുള്ളിയും, ഒരു ചെറിയ കഷണം ഇഞ്ചിയും, മൂന്നു പച്ചമുളകും കൂടി നല്ലപോലെ ചതച്ചെടുക്കുക.

ശേഷം അതും കൂടി ബീഫിലേക്ക് ചേർത്തുകൊടുക്കുക. ശേഷം ബീഫിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം മസാല തേച്ച് വച്ചിരിക്കുന്ന ബീഫ് ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അടച്ചുവെച്ച് നാല് വിസിൽ വരുന്നതുവരെ വേവിക്കുക. നാലു വിസിൽ ആയപ്പോൾ ബീഫ് ആവശ്യത്തിന് വെന്തു കിട്ടിയിട്ടുണ്ട്. ശേഷം വേവിച്ചെടുത്ത ബീഫിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം വീണ്ടും ഒരു പ്രഷർ കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

ശേഷം എണ്ണയിലേക്ക് 4 സവാള സ്ലൈസാക്കിയത് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ വഴറ്റുക. ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് 3 തക്കാളി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം തക്കാളി യിലേക്ക് ആവശ്യത്തിനുള്ള ഉപ്പും 3 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അടച്ചുവെച്ച് രണ്ട് വിസിൽ വരുന്നതുവരെ സവാളയും ഉള്ളിയും നല്ലപോലെ വേവിച്ചെടുക്കുക. രണ്ട് ഫിസിലായപ്പോൾ സവാളയും തക്കാളിയും നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി വേവിച്ച് വെച്ചിട്ടുള്ള സവാളയും തക്കാളിയും കൂടി എണ്ണയിൽ ഒന്നും കൂടി വഴറ്റുക.

ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് കാൽക്കപ്പ് ഇഞ്ചി ചതച്ചതും, കാൽക്കപ്പ് വെളുത്തുള്ളി ചതച്ചതും, കാൽകപ്പ് പച്ചമുളക് ചതച്ചതും, കൂടി ചേർത്ത് നല്ലപോലെ ഒന്നുകൂടി മൂപ്പിക്കുക. ശേഷം മസാലയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടേബിൾസ്പൂൺ ബിരിയാണി മസാലയും, അര ടേബിൾസ്പൂൺ ഗരംമസാലപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം പുളിക്ക് ആവശ്യമായ നാല് ടേബിൾ സ്പൂൺ തൈര് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം കുറച്ച് മല്ലിയിലയും കുറച്ച് പുതിനയില അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം നേരത്തെ വേവിച്ച് മാറ്റി വെച്ചിട്ടുള്ള ബീഫ് വെള്ളത്തോടൊപ്പം ചേർത്ത് നല്ല പോലെ വേവിക്കുക.

ശേഷം മസാലയും ബീഫും നല്ലപോലെ മിക്സ് ആയി വന്നാൽ ഒരു ടീസ്പൂൺ ചില്ലി സോസ്, ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ ഗ്രീൻ ചില്ലി സോസ് ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം നല്ല പോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്ത് മസാല മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നാലു ടേബിൾസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ചേർത്തുകൊടുക്കാം. ശേഷം അതിലേക്ക് നാല് ഗ്രാമ്പൂ, 2 കഷ്ണം പട്ട, മൂന്ന് ഏലക്ക എല്ലാം ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം അതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക. എന്നിട്ട് നല്ല ചൂടുള്ള 10 കപ്പ് വെള്ളം ചേർത്തു കൊടുക്കുക. നല്ല തിളച്ചുകൊണ്ടിരിക്കുന്ന വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്.

ശേഷം വെള്ളത്തിൽ ആവശ്യമായ ഉപ്പും, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം നല്ലപോലെ തിളച്ചു വന്നാൽ കഴുകി വെച്ചിട്ടുള്ള ഒരു കിലോ ജീരകശാല അരി ചേർത്ത് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വച്ച് ചോറു വേവിച്ചെടുക്കുക. ശേഷം ബീഫ് മസാലയും ചോറും ഒരു വലിയ പാത്രത്തിൽ ധം ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ്‌ ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബീഫ് ബിരിയാണി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page