ഇനി പച്ചമാങ്ങാ കൊണ്ടുള്ള ഈ കുലുക്കി സർബത്തു മതി ദാഹവും ക്ഷീണവും അകറ്റാൻ.

പച്ചമാങ്ങാ കുലുക്കി സർബത്തു നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. ദാഹത്തിനും ഉന്മേഷത്തിനും ഏറെ ഉത്തമമാണ് ഈ വെള്ളം. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സർബത്തു ഉണ്ടാക്കുന്നത് എന്ന്. ആദ്യം നല്ല മുറ്റിയ പഴുക്കാറായി വന്ന മാങ്ങാ വേണം ഈ ജ്യൂസ് ഉണ്ടാക്കാനായി എടുക്കേണ്ടത്. ആദ്യം മാങ്ങയെ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിക്ക് മാങ്ങയെ മാറ്റുക.

ശേ ർത്ത് കൊടുക്കുക. എന്നിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചടുത്ത പേസ്റ്റിനെ ഒന്ന് അരിച്ചടുക്കുക. ശേഷം ജ്യൂസിനെ ഒരു ജാറിലേക്ക് മാറ്റുക. ശേഷം ഒരു കപ്പ് മംഗോ ജ്യൂസ് ഒരു ബോട്ടിലിലേക്ക് മാറ്റുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീരും, ഒരു പച്ചമുളക് നാലായി കീറിയത്, രണ്ട് ചെറിയ കഷ്ണം ഇഞ്ചി, ഇനി മൂന്നു ടേബിൾ സ്പൂൺ ഷിയാ സീഡ്‌സ് കുതിർത്തിയത് ചേർത്ത് കൊടുക്കുക.

ഇനി മധുരത്തിനാവശ്യമായ ഷുഗർ സിറപ്പ് ചേർത്ത് കൊടുക്കുക. ശേഷം നാല് ഐസ് ക്യൂബ്‌സും ചേർത്ത് കൊടുക്കുക. ഇനി കുറച്ചു തണുത്ത വെള്ളം കൂടി ചേർത്ത് ബോട്ടിൽ അടച്ചു വെച്ച് നന്നായി കുലുക്കുക. ശേഷം ഓരോ സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കുലുക്കി സർബത്തു റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply