ഇത്രയും സോഫ്റ്റായ വട്ടയപ്പം കടയിൽ പോലും വാങ്ങാൻ കിട്ടില്ല.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. എന്നാൽ പലർക്കും പെർഫെക്റ്റായി വട്ടയപ്പം തയ്യാറാക്കാൻ അറിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് നല്ല പഞ്ഞിപോലെ സോഫ്റ്റായ വട്ടയപ്പം എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരിയെ നല്ല പോലെ കഴുകുക. ശേഷം അതിനൊപ്പം ഒരു കപ്പ് ചോറ് വെക്കുന്ന പുഴുക്കലരി കൂടി ചേർത്ത് നല്ല പോലെ കഴുകുക. ശേഷം അരിയെ ചെറിയ ചൂട് വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക.

ശേഷം മറ്റൊരു ചട്ടിയിൽ ഒരു കപ്പ് തേങ്ങാവെള്ളം എടുക്കുക. ശേഷം തേങ്ങാ വെള്ളത്തിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് നുള്ളു ഈസ്റ്റും, അര ടീസ്പൂൺ ഉപ്പും, മൂന്നു പപ്പടം പൊടിച്ചതും ചേർത്ത് നല്ല പോലെ മിക്‌സാക്കി എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എട്ട് മണിക്കൂറായപ്പോൾ അരി നല്ല പോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം അരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന തേങ്ങാവെള്ളം മിക്‌സും കൂടി കുറെച്ചെയായി അരി അരക്കുന്ന മിക്സിയുടെ ജാറിലേക്ക് ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.

ശേഷം എല്ലാം നല്ല പോലെ അരച്ചെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് അര കപ്പ് വെള്ളം കൂടി കഴുകി ഒഴിക്കുക. ശേഷം എല്ലാം നല്ല പോലെ മിക്‌സാക്കി എടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ നാല് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് നാലു മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്ന് ഇളക്കിയ ശേഷം വട്ടയപ്പം തയ്യാറാക്കാനായി തുടങ്ങാം. അതിനായി ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് അതിന്റെ തട്ട് വെക്കുക.

ശേഷം അതിന്റെ മുകളിലേക്ക് നെയ് പുരട്ടിയ മറ്റൊരു പാത്രം വെക്കുക. എന്നിട്ട് അതിന്റെ അര ഭാഗത്തോളം വട്ടയപ്പത്തിന്റെ മാവ് ഒഴിക്കുക. ശേഷം ആ പാത്രം അടച്ചു വെക്കുക. എന്നിട്ട് സ്റ്റീമറിന്റെ മുകളിലായുള്ള അടപ്പ് അടച്ച ശേഷം വട്ടയപ്പം ആവിയിൽ വേവിച്ചെടുക്കുക. ഏഴ് മിനിറ്റുകൾ കൊണ്ട് തന്നെ വട്ടയപ്പം വെന്തു പാകമായി കിട്ടുന്നതാണ്. ഇനി എല്ലാ മാവിനേയും ഇതുപോലെ ചെയ്തു വട്ടയപ്പം തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വട്ടയപ്പം തയ്യാറായിട്ടുണ്ട്. നല്ല സോഫ്റ്റായ വട്ടയപ്പമാണിത്. കടയിൽ പോലും ഇത്രയും സോഫ്റ്റായ വട്ടയപ്പം വാങ്ങാൻ കിട്ടില്ല. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page