ഗോതമ്പ് പൊടിയും ഇഡ്ഡലി തട്ടും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ ഈ കിടിലൻ സ്നാക്ക്

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു പത്രമാണ് ഇഡ്ഡലി പാത്രം. അപ്പോൾ ഇന്ന് നമുക്ക് ഇഡ്ഡലി പാത്രത്തിൽ പതിനഞ്ചു മിനിറ്റിൽ ചെയ്തടുക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം പരിചയപെട്ടാലോ. ഇനി നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പോളം ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് അര കപ്പോളം പഞ്ചസാര ചേർത്ത് കൊടുക്കുക.

ഇനി കാൽ കപ്പോളം സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു കപ്പ് പാൽ തിളപ്പിച്ചാറിയ ശേഷം മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി അര റ്റീസ്പൂണോളം ബേക്കിങ് പൗഡറും ചേർത്ത് മിക്‌സാക്കുക. ശേഷം മാവിലേക്ക് രണ്ട് നുള്ള് ഉപ്പും ചേർത്ത് കലക്കിയ ശേഷം ഇഡ്ഡലി തട്ടിൽ കുറച്ചു എണ്ണ തടവുക. എന്നിട്ട് തട്ടിന്റെ ഓരോ കുഴിയിലേക്കും മാവ് പകുതിയോളം മാത്രം ഒഴിച്ച് കൊടുക്കുക.

ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് പലഹാരത്തെ ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മിനിറ്റുകൾക്കുള്ളിൽ ചെയ്തെടുക്കാനും പറ്റുന്ന പലഹാരമാണ് ഇത്. ഗോതമ്പ് പൊടിയും പാലും ഉണ്ടെങ്കിൽ ഈ സ്നാക്ക് പെട്ടന്ന് തന്നെ ഉണ്ടാക്കൂ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ പലഹാരം എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply