മുത്തുമണി പായസത്തിന് ഇത്രയും രുചിയോ

പായസം കഴിക്കാൻ കൊതിയില്ലാത്തവർ ആരാ അല്ലെ. എന്നാൽ എന്നും തയ്യാറാക്കുന്ന പായസത്തിനേക്കാൾ രുചിയിൽ ഒരു അടിപൊളി മുത്തുമണി പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പായസം തയാറാക്കാനായി 100 ഗ്രാം ചവ്വരി നല്ല പോലെ കഴുകിയ ശേഷം നിറയെ വെള്ളമൊഴിച്ചു ഈ ചവ്വരി അര മണിക്കൂറോളം കുതിർത്തി എടുക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക.

ശേഷം വെള്ളം നല്ല പോലെ തിളച്ചു വന്നാൽ കഴുകി വൃത്തിയാക്കി കുതിർത്തി വെച്ചിട്ടുള്ള ചവ്വരി ചേർത്ത് ഇളക്കുക. എന്നിട്ട് അടച്ചു വെച്ച് പതിനഞ്ച് മിനിറ്റ് ചവ്വരി വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കുവാൻ മറന്നുപോകരുത്. ശേഷം പകുതിയോളം വെന്തുവന്ന ചവ്വരിയിലേക്ക് ഒരു ലിറ്റർ ഫ്രഷായ പശുവിൻ പാൽ ചേർത്തിളക്കുക. പാൽ ചേർത്തതിന് ശേഷം ഇടയ്ക്കിടെ ഇളക്കുവാൻ ശ്രദ്ധിക്കുക. എന്നിട്ട് വേവാനുള്ള ചവ്വരി പാലിൽ കിടന്നു വെന്തു കിട്ടുന്നതാണ്. പാൽ തിളച്ചുവന്നാൽ ലോ ഫ്ളൈമിലേക്ക് ഇടാൻ ശ്രദ്ധിക്കുക.

എന്നിട്ട് ചവ്വരി നല്ല പോലെ വെന്തുവന്നാൽ അര കപ്പ് പഞ്ചസാര കൂടി ഈ സമയം പാലിലേക്ക് ചേർത്തിളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി പാലിലേക്ക് ചേർത്തിളക്കുക. ഇനി കാൽ ടീ സ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി നല്ല പോലെ മിക്‌സാക്കുക. ശേഷം ചവ്വരി നല്ല പോലെ വെന്തു പാൽ കുറുകി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിൽ കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.

ശേഷം ആ നെയ്യോട് കൂടി തന്നെ പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ ചൂടാറി വരാനായി മാറ്റി വെക്കുക. ശേഷം ചൂടാറി വരുമ്പോൾ രണ്ട് സ്‌കൂപ്പ് ഐസ്ക്രീമും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മുത്തുമണി പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ഈസിയായ ഒരു പായസം കൂടിയാണിത്. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply