ഇനി ആർക്കും കുഴലപ്പം തയ്യാറാക്കാം സിമ്പിളായി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് കുഴലപ്പം. പണ്ടുകാലം മുതൽക്കേ വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാറുള്ള ഈ പലഹാരം നമുക്ക് സിമ്പിളായി വീട്ടിൽ തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ പലഹാരം എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ വറുത്ത അരിപ്പൊടി എടുക്കുക. ശേഷം മുക്കാൽ കപ്പ് തേങ്ങാ ചിരകിയതും, എട്ട് പീസ് ചെറിയ ഉള്ളിയും, ഏഴ് അല്ലി വെളുത്തുള്ളിയും, എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, ചെറിയ ഉള്ളിയും, വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുക്കുക.

ശേഷം തേങ്ങയിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് 3 കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് അരച്ചെടുത്ത തേങ്ങാ മിക്‌സും മാവിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കുക. നല്ല പോലെ തിളച്ചുവന്ന വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു 10 മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ എള്ളും ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക.

ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ഇനി ഒരു മാറ്റിലേക്ക് നല്ല പോലെ എണ്ണ തടവുക. ശേഷം പകുതിയോളം മാവിനെ അതിലേക്ക് വെച്ച് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു നെല്ലിക്ക വലിപ്പത്തിലുള്ള മാവായി ഉരുട്ടിയെടുക്കുക. ശേഷം ഓരോ ബോളും പരത്തിയ ശേഷം കയ്യുടെ ചൂണ്ടുവിരലിൽ വെച്ച് മാവ് രണ്ട് സൈഡും ഒട്ടിച്ചെടുക്കുക.

എന്നിട്ട് കയ്യിൽ നിന്നും ഊരിയെടുക്കുക. ഇങ്ങനെ എല്ലാ മാവും ഇതുപോലെ ആക്കി എടുക്കുക. ശേഷം ഒരു കാടായിയിൽ ഇത് മുങ്ങികിടക്കാൻ പാകത്തിന് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന ഓയിലിലേക്ക് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള കുഴലപ്പം ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുഴലപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കുഴലപ്പം തയ്യാറാക്കി നോക്കണേ. ഈ സ്‌നാക്കിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page