ഇന്നത്തെ ചായക്കൊപ്പം ഒരു കടല വട ആയാലോ

നമുക്ക് വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു സൂപ്പർ സ്നാക്ക് ഉണ്ടാക്കിയാലോ. കടല വെച്ചിട്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഏകദേശം ഒന്നര കപ്പ് വെള്ളക്കടല നല്ലപോലെ കഴുകിയശേഷം നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം കുതിർത്തി എടുത്ത കടലയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ശേഷം അതിനൊപ്പം ഒരു സവാള കൊത്തിയരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചിയും, ശേഷം നാലോ അഞ്ചോ അല്ലി വെളുത്തുള്ളിയും, ഒരു പിടി മല്ലിയിലയും, കൂടി ചേർത്ത് കൊടുക്കുക. ഇനി അതിനൊപ്പം ഒരു ടീസ്പൂൺ ചിക്കൻ മസാലയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇത് ഒന്ന് ക്രഷ് ആക്കി എടുക്കുക. എന്നിട്ട് അതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ആക്കി എടുക്കുക.

ശേഷം നല്ല പോലെ കുഴച്ചെടുത്ത മിക്സിനെ കട്ട്ലെറ്റിന്റെ ഷെയ്പ്പിലാക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. എന്നിട്ട് നല്ല ചൂടായ എണ്ണയിലേക്ക് ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. സ്നാക്ക് ഇട്ട് കഴിഞ്ഞാൽ ഫ്ളയിം മീഡിയത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല കൊണ്ടുള്ള ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page