ഗോതമ്പ് മാവും മൈദയുമില്ലാതെ ഞൊടിയിടയിൽ പഫി പൂരി

ഗോതമ്പ് പൊടിയും മൈദയുമില്ലാതെ ഇന്ന് നമുക്കൊരു പൂരിയുണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പൂരി രാവിലത്തെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ ചായക്കൊപ്പം സ്നാക്കായും ഇത് സൂപ്പറാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് റവയെ നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, രണ്ട് ടീസ്പൂൺ മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക.

ശേഷം റവയിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള പാൽ ചേർത്ത് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ചെറിയ ലൂസായി വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം നല്ല പോലെ കുഴച്ചെടുത്ത മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. പത്തു മിനിട്ടിനു ശേഷം ഒന്നും കൂടി സോഫ്റ്റായി കുഴക്കുക. ശേഷം മാവിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം അടച്ചുവെച്ചു 15 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ശേഷം പൂരിക്ക് മാവ് എടുക്കുന്ന പരുവത്തിൽ ചെറിയ ബോളുകളായി ഈ മാവിനേയും ഉരുട്ടിയെടുക്കുക. ശേഷം എണ്ണ നല്ല പോലെ ആക്കിയ ശേഷം പരത്തിയെടുക്കുക. ശേഷം ഒരു ചട്ടിയിൽ ഏതെങ്കിലും ഓയിൽ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് നല്ല പോലെ ചൂടായി വന്ന ഓയിലിൽ ഓരോ പൂരിയായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. എണ്ണ നല്ല പോലെ ചൂടായതിന്‌ ശേഷം മാത്രം ഓരോ പൂരിയും ഇട്ടു കൊടുക്കുക.

എന്നിട്ട് ഒരു സ്പൂൺ കൊണ്ട് പൂരിയുടെ മുകളിലായി ഒന്ന് പ്രെസ്സാക്കി കൊടുക്കുക. എന്നിട്ട് ഒരു സൈഡ്‌ പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അങ്ങനെ അടുത്ത സൈഡും മൂത്തു വരുമ്പോൾ എണ്ണയിൽ നിന്നും പൂരി എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പൂരി തയ്യാറാക്കി നോക്കണേ. ഇനിമുതൽ മൈദയോ ഗോതമ്പ് മാവോ ഇല്ലെങ്കിലും നല്ല ടേസ്റ്റിയായ പഫി പൂരി തയ്യാറാക്കാൻ കഴിയും. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page