എന്നും മീനും പച്ചക്കറികളും നമ്മുടെ വീടുകളിൽ ഉണ്ടാകണമെന്നില്ല അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഉള്ളിയും പുളിയും കൊണ്ട് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് ചെറിയ ഉള്ളിയും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളിയും കൂടി എടുക്കുക. എന്നിട്ട് കഴുകി വൃത്തിയാക്കി എടുത്തിട്ടുള്ള പുളിയും ഉള്ളിയും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
എന്നിട്ട് നല്ല പേസ്റ്റുപോലെ അരച്ചെടുത്ത ശേഷം മാറ്റി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു കറിവേപ്പിലയും നേരത്തെ അരച്ചെടുത്ത ഉള്ളിയുടെയും പുളിയുടേയും മിക്സ് ഈ എണ്ണയിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. എന്നിട്ട് ഈ മിക്സിനെ നല്ല പോലെ എണ്ണയിലിട്ട് വഴറ്റുക.
ഇനി ഇതെല്ലാം എണ്ണയിൽ നല്ല പോലെ വാടിവന്നാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടിയും, ചേർത്ത് നല്ല പോലെ ഇളക്കുക. എന്നിട്ട് എല്ലാം നല്ല പോലെ യോജിച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളി ചട്ട്ണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു കറി തയ്യാറാക്കി നോക്കണേ. വേറെ ഒരു കറി ഇല്ലെങ്കിലും ഇത് മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
