ഇന്ന് നമുക്കൊരു വേറെയ്റ്റി മുട്ട ഫ്രൈ പരിചയപ്പെട്ടാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ആഹാരമാണ് മുട്ട പൊരിച്ചത്. എന്നാൽ എന്നും ഒരേപോലെ ഉണ്ടാക്കുന്നതിനേക്കാൾ ഒരു വേറെയ്റ്റി മുട്ട പൊരിച്ചത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. എന്നും നമ്മൾ ഫ്രഷ് മുട്ട കൊണ്ടല്ലേ മുട്ട പൊരിക്കുന്നത്, എന്നാൽ പുഴുങ്ങിയ മുട്ട കൊണ്ട് എങ്ങനെ മുട്ട ഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയെ നേർപകുതിയായി മുറിക്കുക.
ഇനി മറ്റൊരു ബൗളിൽ മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ കടലമാവ്, ഒരു പകുതി നാരങ്ങയുടെ നീര്, എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ശേഷം അര ടീസ്പൂൺ വെള്ളവും ചേർത്ത് മസാല മിക്‌സാക്കുക. എന്നിട്ട് പുഴുങ്ങി മുറിച്ചു വെച്ചിട്ടുള്ള മുട്ടയെ ഈ മസാലയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ചൂടായി വന്ന ഓയിലിൽ മസാല തേച്ചു വെച്ചിട്ടുള്ള മുട്ട ചേർത്ത് കൊടുക്കുക. ആദ്യം മഞ്ഞ ഭാഗം എണ്ണയിലേക്ക് കമഴ്ത്തി വെച്ച് കൊടുക്കുക. ശേഷം ആ സൈഡ് ഫ്രൈ ആക്കി എടുക്കുക. പിന്നീട് തിരിച്ചിട്ട് ഫ്രൈ ആക്കുക. അടച്ചു വെച്ച് വേണം മുട്ടയുടെ വെള്ള ഭാഗം ഫ്രൈ ആക്കാൻ. മീഡിയം ഫ്ളൈമിലിട്ട് വേണം മുട്ട ഫ്രൈ ആക്കി എടുക്കാൻ. ശേഷം മുട്ട ഫ്രൈ ആക്കി കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിൽ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഫ്രൈ ആക്കുക. ശേഷം സവാളയിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി മൂപ്പിക്കുക.
ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി മൂപ്പിച്ച ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ടയിലേക്ക് ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ഫ്രൈ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു മുട്ട ഫ്രയാണ് ഇത്. ഒരു തവണ കഴിച്ചവർ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും വളരെ ടേസ്റ്റിയാണ് ഈ എഗ്ഗ് ഫ്രൈ, മുട്ട കഴിക്കാത്തവർ പോലും ഈ എഗ്ഗ് ഫ്രൈ ഇഷ്ടത്തോടെ കഴിക്കും. എല്ലാവരും ഈ എഗ്ഗ് ഫ്രൈ ട്രൈ ചെയ്തു നോക്കണേ.
