എല്ലാവരും ഒരുപോലെ ആസ്വദിച്ചു കഴിക്കുന്ന ഒരു സാധനമാണ് അച്ചാർ. പല ടേസ്റ്റിലും, പല വിഭവങ്ങളിലുമുള്ള അച്ചാർ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ തയ്യാറാക്കുന്ന ഒരു കിടിലൻ അച്ചാറാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഈ കിടിലൻ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിയും, അര ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ കുരുമുളകും, ഒരു ടീസ്പൂൺ കടുകും ചേർത്ത് ചൂടാക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് നല്ലപോലെ വറുക്കുക. ശേഷം വറുത്തെടുത്ത മിക്സ് മാറ്റി വെക്കുക. എന്നിട്ട് അതെ പാനിലേക്ക് തന്നെ 2 ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്തിളക്കുക. ശേഷം അതിലേക്ക് 250 ഗ്രാം തൊലി കളഞ്ഞെടുത്ത വെളുത്തുള്ളിയും, ഇരുപത് പച്ചമുളക് നീളത്തിൽ രണ്ടായി മുറിച്ചതും ചേർത്ത് വഴറ്റുക.
ഇനി കാൽ കപ്പ് കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്ത ഇഞ്ചിയും കൂടി എണ്ണയിൽ വഴറ്റി എടുക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും, കാൽ കപ്പ് വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ഒന്ന് കറക്കുക. ശേഷം ചതഞ്ഞു കിട്ടിയ മിക്സിനെ നല്ലപോലെ നേരത്തെ വഴറ്റാനായി വെച്ചിട്ടുള്ള വെളുത്തുള്ളിയിലേക്ക് ചേർത്ത് ഇളക്കുക. ഇനി അതെ മിക്സിലേക്ക് തന്നെ നേരത്തെ വറുത്തു പൊടിച്ചു വെച്ച മിക്‌സും ചേർത്തിളക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഡ്രൈ മംഗോ പൊടിയും, ഒന്ന് മിക്സിയിൽ കറക്കിയ ശേഷം ഈ വെളുത്തുള്ളി മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് എല്ലാം നല്ലപോലെ ഇളക്കുക. എന്നിട്ട് കുറച്ചു വെളിച്ചെണ്ണയും, രണ്ടര ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്തിളക്കി ഒന്ന് ചൂടായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കണേ.
