നല്ല ഹെൽത്തിയായ ഫ്രഷ് ഫ്രൂട്ട് പോപ്‌സിക്കിൾസ് ഇനി വളരെ സിമ്പിളായി വീട്ടിൽ ഉണ്ടാക്കൂ

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളവയാണ് ഐസ്ക്രീം,സിപ്പപ്പ്, തണുത്ത പാനീയങ്ങൾ അങ്ങനെയെല്ലാം. പക്ഷെ കൊറോണ വന്നതോടുകൂടി കടയിൽ നിന്നും വാങ്ങി കൊടുക്കുന്ന ആഹാരങ്ങളോട് താല്പര്യം ഇല്ലാത്തവരായിരിക്കും പല രക്ഷിതാക്കളും. ഇനി പരിചയപ്പെടുത്തുന്നത് കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള പോപ്‌സിക്കിൾ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ്. വളരെ ടേസ്റ്റിയായ ഈ കോൽ ഐസ് ഒരുപാട് ഫ്രഷ് ഫ്രൂട്ടുകൾ ചേർത്താണ് ഉണ്ടാക്കുന്നത്. അപ്പോൾ എങ്ങനെയാണ് വളരെ ടേസ്റ്റിയായ ഈ കോൽ ഐസ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ കൈയിലുള്ള എല്ലാ ഫ്രൂട്ടും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.

ഇനി മുറിച്ചെടുത്ത എല്ലാ ഫ്രൂട്ടിലും ഓരോ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്‌സാക്കാം. ഇനി ഓരോ ഫ്രൂട്ടും മിക്സിയിൽ നല്ല പോലെ അടിച്ചെടുക്കുക. ശേഷം ഒരു നാരങ്ങാനീരും കൂടി പിഴിഞ്ഞെടുക്കുക. ഇനി നാരങ്ങാ നീരിൽ ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്‌സാക്കുക. ഇനി ഒരു വെള്ള കളറിന് വേണ്ടി കുറച്ചു വിപ്പിംഗ് ക്രീമിൽ ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ല പോലെ മികസാക്കി എടുക്കുക. ഇനി അടിച്ചെടുത്ത ഓരോ ഫ്രൂട്ടിനെയും ഓരോ ലെയർ പോലെ ഐസ് ക്രീം മോൾഡിലേക്ക് ചേർത്ത് കൊടുക്കുക. ജ്യൂസ് ചേർത്ത് കൊടുത്ത ശേഷം കുലുക്കാതെ വെക്കുക.

ഇനി നേരത്തെ എടുത്തു മിക്‌സാക്കിയാ ക്രീമും ഒരു മോൾഡിലേക്ക് ചേർത്ത് കൊടുക്കാം. എന്നിട്ട് അതിന്റെ മുകളിലും ഓരോ ഫ്രൂട്ട് പേസ്റ്റും ലെയർ പോലെ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി എല്ലാ ഫ്രൂട്ടും ലെയർ പോലെ ചേർത്ത് മുകൾഭാഗം ഒരു ഫോയിൽ പേപ്പർ വെച്ച് കവർ ചെയ്തു എടുക്കുക. ഇനി ഒരു വര പോലെ ഫോയിൽ പേപ്പറിന്റെ മുകളിൽ കീറി സ്റ്റിക്ക് ഓരോ മോൾഡിലായി ഇറക്കി വെച്ച് കൊടുക്കുക. ഇനി കട്ട് ചെയ്തെടുത്ത ഫ്രൂട്ടും നേരിട്ട് ചേർത്ത് ഇതുപോലെ ഐസാക്കി എടുക്കാനും കഴിയും. ഇനി ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് ഫ്രീസറിൽ നല്ല പോലെ ഐസാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കോൽ ഐസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അവധി കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു പോപ്‌സിക്കിൾസ് ആണ് ഇത്. ഫ്രൂട്ട് കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് ഈ രീതിയിൽ തയ്യാറാക്കി കൊടുക്കുക. അപ്പോൾ ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ മിനീസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply