ഇപ്പോൾ മീനും പച്ചക്കറികളൊന്നും ഇല്ലെങ്കിലും ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ഫ്രയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സോയ ബീൻ കൊണ്ട് തയ്യാറാക്കുന്ന ഈ ഫ്രൈ വെറുതെ കഴിക്കാനും, ചോറിനും, പലഹാരങ്ങൾക്കും ഒപ്പം കഴിക്കാനും ഏറെ രുചികരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് സോയ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിനെ നല്ല തിളച്ച വെള്ളം ചേർത്ത് 10 മിനിറ്റോളം കുതിർത്തി എടുക്കുക.
20 മിനിറ്റായപ്പോൾ സോയ നല്ലപോലെ കുതിർന്ന് കിട്ടിയിട്ടുണ്ട്. ശേഷം അതിനെ നല്ലപോലെ കഴുകി പിഴിഞ്ഞെടുക്കുക. ശേഷം സോയയിലേക്ക് മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ തൈരും, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ല പോലെ സോയയുമായി മിക്‌സാക്കുക.
എന്നിട്ട് 15 മിനിറ്റോളം സോയ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എന്നിട്ട് എണ്ണ ചൂടായി വന്നാൽ കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള സോയയും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. കുറച്ചു മാത്രം എണ്ണ ചേർത്തത് കൊണ്ട് തന്നെ കുറെച്ചെയായി ഇട്ടു വേണം സോയ ഫ്രൈ ആക്കി എടുക്കാൻ.
ശേഷം ഇടയ്ക്കിടെ സോയ ഇളക്കി കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് രണ്ട് സൈഡും ഫ്രൈ ആക്കി എടുക്കുക. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. ഒരിക്കലെങ്കിലും സോയ ഈ രീതിയിൽ ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
