പെറോട്ട ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ. സാധാ പെറോട്ട മാറി നിൽക്കും ഈ ഗാർലിക് ചില്ലി പെറോട്ടക്ക് മുന്നിൽ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പെറോട്ട. എന്നാൽ ചില്ലി ഗാർലിക് പെറോട്ട നിങ്ങൾ കഴിച്ചിട്ടുണ്ടോ. സാദാരണ പെറോട്ടയെക്കാൾ ഇരട്ടി രുചിയാണ് ഈ പെറോട്ടക്കുള്ളത്. അപ്പോൾ നമുക്ക് ഈ പെറോട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പെറോട്ട തയ്യാറാക്കാനായി 300 ഗ്രാം മൈദയാണ് എടുത്തിട്ടുള്ളത്. ശേഷം മാവിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പും, രണ്ട് നുള്ളു ബേക്കിങ് സോഡയും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം ഒരു ടീസ്പൂൺ ഗാർലിക് പേസ്റ്റും, ഒരു ടേബിൾ സ്പൂൺ തൈരും കൂടി മൈദയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം സാദാരണ വെള്ളം ചേർത്ത് പൊടി മുഴുവനായും കുഴച്ചെടുക്കുക. എന്നിട്ട് നല്ലപോലെ ഒട്ടുന്ന പരുവത്തിൽ കുഴച്ചെടുത്ത മാവിനെ 20 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മാവിനെ കൗണ്ടർ ടോപ്പിലിട്ട് നല്ലപോലെ അടിച്ചു കുഴച്ചെടുക്കുക. എന്നിട്ട് കുഴച്ചെടുത്ത മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ ഒഴിക്കുക. എന്നിട്ട് ഈ കുഴച്ചെടുത്ത മാവിനെ അതിലേക്ക് വെച്ച് എണ്ണയിൽ പെരട്ടി എടുക്കുക.

എന്നിട്ട് 30 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഈ ബോളുകൾ എണ്ണ തടകിയ ഒരു ട്രേയിലേക്ക് വെക്കുക. എന്നിട്ട് അടച്ചു മാറ്റി വെക്കുക. എന്നിട്ട് 15 മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടകിയ ശേഷം ഓരോ ബോളും കൈ കൊണ്ട് അമർത്തി പരത്തുക. ഒന്ന് പരന്നുവന്നാൽ പിന്നെ മാവിനെ എല്ലാ സൈഡിൽ നിന്നും വലിച്ചു നീട്ടുക. എന്നിട്ട് നെയ്യിൽ കുറച്ചു ഗാർലിക്കും, പൊടിയായി അരിഞ്ഞ മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ആ മിക്സ് വലിച്ചെടുത്ത മാവിലേക്ക് ബ്രെഷ് ചെയ്തു കൊടുക്കുക.

എന്നിട്ട് അതിന്റെ മുകളിൽ കുറച്ചു മൈദ തൂകി കൊടുക്കുക. ശേഷം ഒരു കട്ടർ കൊണ്ട് നീളത്തിൽ മാവിനെ മുറിക്കുക. എന്നിട്ട് ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. എന്നിട്ട് ചുറ്റിച്ചെടുക്കുക. ശേഷം ഇതിനെയും 30 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് 30 മിനിറ്റായപ്പോൾ പെറോട്ട സ്ലോയായി പരത്തുക. എന്നിട്ട് എല്ലാ ചുറ്റിച്ചു വെച്ച ബോളും പരത്തിയെടുക്കുക. എന്നിട്ട് ഒരു ചട്ടിയിലിട്ട് പെറോട്ട ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗാലിക്‌ ചില്ലി പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പെറോട്ട തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page