സേമിയ കൊണ്ട് ഇങ്ങനെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ സൂപ്പറാണ്.

സേമിയ കൊണ്ട് പല രുചികരമായ റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ സേമിയ കൊണ്ടൊരു ഉപ്പ്മാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ സേമിയ ഉപ്പ്മാവ് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു കപ്പ് സേമിയ വറുത്തെടുക്കുക. ഒരു ഗോൾഡൻ കളറാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് സേമിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആ പാനിലേക്ക് 3 കപ്പ് വെള്ളമൊഴിക്കുക.

ശേഷം വെള്ളത്തിലേക്ക് അര ടീസ്പൂൺ ഓയിലും, ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് വറുത്തു വെച്ചിട്ടുള്ള സേമിയ ചേർത്തിളക്കുക. എന്നിട്ട് സേമിയ മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കുക. സേമിയ ചേർത്ത് കഴിഞ്ഞാൽ അര മുറി നാരങ്ങാ നീരും കൂടി സേമിയയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് മുക്കാൽ ഭാഗത്തോളം വെന്തുവന്ന സേമിയയെ ഫ്ളയിം ഓഫ് ചെയ്തു ഒരു അരിപ്പയിലേക്ക് വീഴ്ത്തുക. എന്നിട്ട് ആ പാനിലേക്ക് തന്നെ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

ശേഷം ചൂടായിവന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും, ഒരു ടീസ്പൂൺ ഉഴുന്നും ചേർത്ത് പൊട്ടിക്കുക. ഇനി 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു തണ്ട് കറിവേപ്പിലയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം സവാള വാടിവന്നാൽ കാൽ കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക.

ശേഷം എല്ലാം നല്ലപോലെ വെന്തുവന്നാൽ അര കപ്പ് തേങ്ങാ ചേർത്ത് നല്ലപോലെ ചൂടാക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള സേമിയയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കിയെടുത്താൽ പിന്നെ ഉപ്പ് പാകത്തിനാണോ എന്ന് നോക്കുക. എന്നിട്ട് പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ ഉപ്പ്മാവ് തയ്യാറായിട്ടുണ്ട്. രാവിലെ ബ്രേക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാനും ഇത് ഏറെ നല്ലതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഉപ്പ്മാവ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page