നിങ്ങൾ ചില്ലി സോയ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ സോയ കൊണ്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഏറെ ഇഷ്ടമാകുന്നത് തന്നെയായിരിക്കും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് സോയ എടുക്കുക. എന്നിട്ട് ഒരു സോസ് പാനിൽ അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ഈ സോയ ചേർത്ത് ഒന്ന് വേവിക്കുക. 3 മിനിറ്റോളം സോയ വേവിച്ചെടുത്ത ശേഷം വെള്ളം പോകാനായി ഒരു അരിപ്പയിലിട്ട് വെക്കുക.
വെള്ളം ചൂടാറി വന്ന സോയയെ മൂന്ന് തവണ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് കൈ കൊണ്ട് പിഴിഞ്ഞ് സോയയിലെ വെള്ളം പൂർണ്ണമായും കളയുക. ശേഷം സോയയിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡറും, ഒരു ടേബിൾ സ്പൂൺ മൈദയും, രണ്ട് ടേബിൾ സ്പൂൺ തൈരും, കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്സാക്കുക. ശേഷം സോയയെ ഫ്രൈ ചെയ്തെടുക്കുക.
ശേഷം ബാക്കിയുള്ള എണ്ണയിൽ ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു മല്ലിയിലയുടെ തണ്ട് ചെറുതായി അരിഞ്ഞതും, ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതും ചേർത്ത് എല്ലാം കൂടി നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഒന്ന് വഴറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ സോയ സോസും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചേർത്ത് നന്നായി ഇളക്കുക.
ശേഷം ഇതിലേക്ക് ഒരു സവാള ക്യൂബ്സായി അരിഞ്ഞതും, ഒരു ക്യാപ്സിക്കം ക്യൂബ്സായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് മസാല വേവിച്ച ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സോയ ഇതിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡർ ചേർക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് കലക്കിയെടുക്കുക. എന്നിട്ട് ഇത് കറിയിലേക്ക് ചേർക്കുക.
ഇനി കറി കുറുകി വന്നാൽ കറിയിലേക്ക് ആവശ്യത്തിനുളള ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചില്ലി സോയ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സോയ കൊണ്ടുള്ള ഈ ടേസ്റ്റിയായ റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
