നമ്മുടെയെല്ലാം വീടുകളിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം മിക്കവാറും ദിവസങ്ങളിൽ തയ്യാറാക്കാറുള്ള ഒരു കറിയാണ് മുട്ടക്കറി. എന്നാൽ ഇന്ന് നമുക്ക് എന്നും ഒരേ തരത്തിലുള്ള മുട്ടക്കറി തയ്യാറാക്കുന്നതിനേക്കാൾ ഇന്നൊരു വ്യത്യസ്തമായ രീതിയിലുള്ള മുട്ടക്കറി തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 4 മുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക. ശേഷം രണ്ട് തക്കാളി പേസ്റ്റ് പോലെ അരിച്ചെടുത്ത് വെച്ചിട്ടുണ്ട്. ശേഷം 2 സവാള അരിഞ്ഞത് ഒന്ന് ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് ഫ്രൈ ആയി വന്ന സവാള മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് നാല് ഗ്രാമ്പുവും, മൂന്നു പീസ് കറുവാപ്പട്ടയും, 4 ഏലക്കായ ചതച്ചതും ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം ഇതെല്ലാം ഒന്നു മൂത്തു വരുമ്പോൾ രണ്ട് ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ അരച്ചു വച്ചിട്ടുള്ള തക്കാളിയുടെ പേസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.
ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടേബിൾസ്പൂൺ എരിവുള്ള മുളകുപൊടിയും, അര ടേബിൾ സ്പൂൺ മല്ലി പൊടിയും, ഒരു ടീസ്പൂൺ ഗരം മസാല പൊടിച്ചത്, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം മസാലകളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സവാള മിക്സിയിലിട്ട് ഒന്നു ക്രഷ് ആക്കിയിട്ടുണ്ട്. എന്നിട്ട് അതിനെ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.
മസാലകളും ഫ്രൈ ചെയ്ത് വെച്ചിട്ടുള്ള ഉള്ളിയും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒന്ന് തിളപ്പിക്കുക. മസാലകളെല്ലാം നല്ലപോലെ തിളച്ചു വരുമ്പോൾ പാകത്തിനുള്ള ഉപ്പും ചേർത്തിളക്കുക. ശേഷം ഒരു ടീസ്പൂൺ കസൂരിമേത്തി ഒന്ന് പൊടിച്ച ശേഷം അതും ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയും ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അടച്ചുവെച്ച് ഒരു മിനിട്ട് കൂടി ലോ ഫ്‌ലൈനിൽ വേവിക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി ഇവിടെ തയ്യാറായിട്ടുണ്ട്.വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ടേസ്റ്റിയായ കറിയാണിത്. എന്നും ഒരേ രീതിയിൽ തയ്യാറാക്കുന്നതിനേക്കാൾ ഇടയ്ക്കിടെ ഇങ്ങനെ തയ്യാറാക്കി നോക്കൂ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
