നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പല ടേസ്റ്റിയായ റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വെണ്ടയ്ക്ക കൊണ്ട് പുതു രുചിയിലൊരു ഐറ്റം തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം 10 അല്ലി വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ശേഷം 300 ഗ്രാം വെണ്ടയ്ക്ക നല്ലപോലെ കഴുകിയ ശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം വെണ്ടക്കയെ എണ്ണയിലേക്ക് ഇട്ട് വഴറ്റുക. ശേഷം വാടിവന്ന വെണ്ടക്കയെ നല്ലപോലെ വഴറ്റിയ ശേഷം രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. പകുതിയോളം വെന്തുവന്ന സവാളയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളിയും സവാളയുമെല്ലാം വാടിവന്നാൽ ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് ഇളക്കുക.
ശേഷം ഇതിനൊപ്പം അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും, ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയ ശേഷം അര മുറി തേങ്ങാ ചിരകിയതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി നാല് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക തോരൻ തയ്യാറായിട്ടുണ്ട്. വെറുതെ കഴിക്കാനും, ചോറിനൊപ്പം കഴിക്കാനും വളരെ രുചികരമാണിത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
