ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. ഒരു മുട്ട കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ പലഹാരം വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ സൂപ്പറാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക. ശേഷം മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് മിക്‌സാക്കുക. എന്നിട്ട് മാവിലേക്ക് കുറെച്ചെയായി ചൂടുവെള്ളം ചേർത്ത് മാവിനെ സോഫ്റ്റായി കുഴച്ചെടുക്കുക.
എന്നിട്ട് സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ തടകിയ ശേഷം അടച്ചു മാറ്റി വെക്കുക. ശേഷം ഈ പലഹാരത്തിന് വേണ്ടീട്ടുള്ള ഫില്ലിങ് തയ്യാറാക്കാനായി ഒരു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മുട്ട കലക്കിയെടുക്കുക.എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം എണ്ണയിലേക്ക് കലക്കി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കി ഡ്രൈ ആക്കി എടുക്കുക. നല്ലപോലെ ഡ്രൈ റോസ്റ്റായിവന്ന മുട്ടയെ പാനിൽ നിന്നും എടുത്തു മാറ്റുക. ശേഷം നേരത്തെ കുഴച്ചു വെച്ചിരുന്ന മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവ് മൊത്തമായി വെച്ച് പരത്തുക. ശേഷം പരത്തിയെടുത്ത മാവിനെ സ്‌കോയർ ഷെയ്പ്പിൽ ആക്കിയ ശേഷം ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പീസിന്റെ ഉള്ളിലായി ഫില്ലിങ് വെക്കുക.
എന്നിട്ട് വേറൊരു പീസ് മുകളിലായി വെച്ച് ഒട്ടിക്കുക. 4 സൈഡും നല്ലപോലെ ഒട്ടിച്ച ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു സ്നാക്കാണിത്. നല്ല ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. മുട്ട പപ്‌സിനെക്കാൾ രുചിയാണ് ഈ സ്നാക്കിന്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
