പാൽ പായസം നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കിയിട്ടുണ്ടോ

നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോഴും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പായസം തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് അതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ട് കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന ഗോതമ്പിലേക്ക് ഒന്നേകാൽ ലിറ്റർ പാൽ ചേർത്തിളക്കുക.

ഇനി ഒരു കപ്പ് വെള്ളവും ചേർത്തിളക്കി പായസം നല്ലപോലെ വേവിക്കുക. കൈ വിടാതെ ഇളക്കുവാൻ മറന്നുപോകരുത്. കാരണം പാലായത് കൊണ്ട് തന്നെ അടിയിൽ പിടിക്കാനുള്ള സാധ്യത ഏറെയാണ്. ശേഷം അതിലേക്ക് അര കപ്പ് പഞ്ചസാരയും ചേർത്തിളക്കുക. എന്നിട്ട് വേറൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ഇനി പഞ്ചസാര ഉരുകി വരാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്തിളക്കുക.

ശേഷം ഒരു ബ്രൗൺ കളറായി വന്ന പഞ്ചസാരയിലേക്ക് അര കപ്പ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്തിളക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് അതിനെയും ഒന്ന് കളർ മാറ്റി എടുക്കുക. എന്നിട്ട് പായസത്തിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഇളക്കി ഇളക്കി കുറുക്കി എടുക്കുക. പായസം നല്ലപോലെ കുറുകി വന്നാൽ മാത്രമേ പായസത്തിന് ടേസ്റ്റ് ഉണ്ടാകുകയുള്ളൂ. ശേഷം പായസത്തിലേക്ക് ആവശ്യത്തിന് പഞ്ചസാരയും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കിയ ശേഷം കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇനി നെയ്യിലേക്ക് കുറച്ചു കാഷ്യൂ ചേർത്ത് വറുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു കിസ്മിസും ചേർത്ത് വറുത്തെടുത്ത ശേഷം പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല ചൂടോടെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈരീതിയിൽ പായസം തയ്യാറാക്കി നോക്കണേ.കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page