കടല കൊണ്ട് ഇങ്ങനെ ദോശ ഉണ്ടാക്കിയിട്ടുണ്ടോ.

ഇന്ന് നമുക്ക് കടല കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ കടല കൊണ്ട് ദോശ തയ്യാറാക്കാം. ആദ്യം ഒരു കപ്പ് കടല ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം കടലയെ നല്ല പോലെ കഴുകി കുതിരാനായി ഇട്ടു വെക്കുക. ഇനി അര കപ്പ് പച്ചരി വെള്ളത്തിൽ കഴുകി കുതിരാനായി ഇട്ടു വെക്കുക. എട്ട് മണിക്കൂറോളം കുതിർത്തി എടുത്ത അരിയും കടലയും, അരച്ചടുക്കുക. ആദ്യം കടല ജാറിലേക്ക് ചേർക്കുക. ശേഷം കടലക്കൊപ്പം രണ്ട് പച്ചമുളകും, ഒരു കഷ്ണം ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും കാൽ കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക.

ശേഷം കടലയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി കുതിർന്നു കിട്ടിയ അരിയും നല്ല പോലെ അരച്ചെടുക്കുക. ശേഷം കടല അരച്ചെടുത്ത മിക്സിലേക്ക് തന്നെ അരി അരച്ചെടുത്ത മിക്‌സും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പു ചേർത്ത് മാവിനെ മിക്‌സാക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തിലാണ് മാവ് വേണ്ടത്. ഇനി ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കുക.

ശേഷം ഒന്ന് പരത്തി കൊടുക്കുക. എന്നിട്ട് ഒന്ന് പാകമായി വന്നാൽ കുറച്ചു നെയ്യോ ഓയിലോ ഒന്ന് സ്പ്രെഡ്ടാക്കി കൊടുക്കുക. ശേഷം മൂപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്‌താൽ നല്ല മൊരിഞ്ഞ ദോശ കിട്ടുന്നതാണ്. എല്ലാ മാവും ഇതുപോലെ ദോശ ചുട്ടെടുക്കണേ. വളരെ ഹെൽത്തിയായ ഒരു ദോശയാണ് ഇത്. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply