ഇന്ന് നമുക്ക് ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമായ ഒരു ടേസ്റ്റി ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ക്യാരറ്റ് ചെറിയ പീസുകളായി മുറിച്ചശേഷം ഒന്ന് വേവിച്ചെടുക്കുക. ശേഷം അതിനൊപ്പം ഒരു നേന്ത്രപ്പഴം കൂടി എടുക്കുക. നല്ല പഴുത്ത നേന്ത്രപ്പഴം വേണം എടുക്കാൻ.
ശേഷം പഴവും അതുപോലെതന്നെ ചെറിയ പീസുകളായി മുറിച്ചെടുക്കുക.
എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് നേരത്തെ വേവിചു വെച്ചിട്ടുള്ള ഒരു കപ്പ് ക്യാരറ്റും, എന്നിട്ട് നേരത്തെ മുറിച്ചെടുത്ത പഴവും ചേർത്ത് കൊടുക്കുക. എന്നിട്ട് 250ml പാല് ഐസാക്കി എടുത്തതും കൂടി ഇതിനൊപ്പം ചേർത്തു കൊടുക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് ഈന്തപ്പഴവും, ഒരു കപ്പ് തണുത്ത പാലും ചേർത്ത് കൊടുക്കുക. തിളപ്പിച്ചാറിയ പാലാണ് എടുത്തിട്ടുള്ളത്. എന്നിട്ട് ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.
നല്ല സ്മൂത്തായി അടിച്ചെടുത്ത ജ്യൂസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു സ്കൂപ്പ് വാനില ഐസ്ക്രീം കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നും കൂടി ഒന്ന് അടിച്ചെടുക്കുക. ശേഷം നല്ല തണുപ്പോട് കൂടി തന്നെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ക്യാരറ്റും നേന്ത്ര പഴവും കൊണ്ട് തയ്യാറാക്കിയ ജ്യൂസ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ജ്യൂസാണിത്.
കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ
കണ്ടു നോക്കാവുന്നതാണ്.
