ഇത് ഇലയടയേക്കാൾ രുചിയിലുള്ള പലഹാരം. നേരം ഏതുമാകട്ടെ ചോദിച്ചു വാങ്ങി കഴിക്കും

ഇന്ന് നമുക്ക് ആവിയിൽ വേവിച്ചെടുക്കുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയായിട്ടുള്ള ഈ പലഹാരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക.
നെയ്യ് നല്ലപോലെ ചൂടായി വരുമ്പോൾ ഒരു കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.

ക്യാരറ്റ് ഒരു മുക്കാൽ ഭാഗത്തോളം വെന്തുവരുമ്പോൾ കാൽടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. എന്നിട്ട് അതിനൊപ്പം അരടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം അതിനൊപ്പം ഒരു കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തത് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒന്ന് ചൂടായി വരുമ്പോൾ ശർക്കര ചെറുതായി അലിഞ്ഞ് വരാനായി തുടങ്ങും ആ സമയം തന്നെ ഫ്‌ളയിം ഓഫ് ചെയ്യുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. വറുത്ത അരിപ്പൊടി വേണം ചേർത്ത് കൊടുക്കാൻ. ശേഷം അരിപ്പൊടിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറെചെയായി ചൂടുള്ള വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി വാട്ടി കുഴച്ചെടുക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം വേണം മാവിലേക്ക് ചേർത്ത് കൊടുക്കാൻ. നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് കുറച്ചു വാഴയില ഇലയട ഉണ്ടാക്കുന്ന അളവിൽ മുറിച്ചെടുക്കുക. എന്നിട്ട് വാഴയിലയുടെ മുകളിലായി കുറച്ച് വെള്ളം തടകി കൊടുക്കുക.

എന്നിട്ട് ഓരോ ബോളും ഇലയുടെ മുകളിലായി വെച്ച് കൈകൊണ്ട് പ്രെസ്സാക്കി പരത്തുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് തിന്നുമല്ല ആ ഒരു പരുവത്തിൽ വേണം പരത്തിയെടുക്കാൻ. ശേഷം പരത്തി എടുത്ത മാവിൻറെ നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിങ് വെച്ചു കൊടുക്കുക. എന്നിട്ട് സാധാരണ പോലെ തന്നെ നേർ പകുതിയായി മടക്കി യോജിപ്പിക്കുക. ഇനി എല്ലാ മാവിനെയും ഇലയിൽ പരത്തി വെച്ച് കവർ ചെയ്തെടുക്കുക. ഇനി ഒരു ഇഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം, അതിൻറെ തട്ട് മുകളിലായി വച്ചു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലേക്ക് ഓരോ വാഴയിലയും വച്ചുകൊടുത്തു ആവിയിൽ വേവിച്ചെടുക്കുക.

ഹൈ ഫ്ളൈമിൽ വെച്ച് 15 മിനിറ്റ് കൊണ്ട് തന്നെ ഈ പലഹാരം നല്ലപോലെ വെന്തു കിട്ടുന്നതാണ്. 15 മിനിറ്റ് ആയപ്പോൾ പലഹാരം നല്ല സ്മൂത്തായി വെന്തു വന്നിട്ടുണ്ട്. ശേഷം ഓരോ പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചൂടോടെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. അരിപ്പൊടിയും ക്യാരറ്റും വച്ച് ചെയ്തത് കൊണ്ട് തന്നെ നല്ല ഹെൽത്തിയാണ് ഈ പലഹാരം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply