നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപികളാണ് ചിക്കൻ റെസിപ്പികൾ. പല തരത്തിലുള്ള റെസിപ്പികൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഷാഹി ചിക്കൻ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒത്തിരി മസാലകളൊന്നും ചേർക്കാതെ തയ്യാറാക്കിയിട്ടുള്ള ഒരു ചിക്കൻ റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ചിക്കൻ റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ വൃത്തിയാക്കിയശേഷം ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് പാകത്തിനുള്ള ഉപ്പും, ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് ചിക്കനെ അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി അടച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് 2 സവാള ചേർത്തു കൊടുക്കുക. എന്നിട്ട് സവാള ഒന്ന് ക്രഷ് ചെയ്തെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് 15 അല്ലി വെളുത്തുള്ളിയും, 15 പീസ് നട്സും, 15 പീസ് തൊലികളഞെടുത്ത ബദാം ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവ രണ്ടും കൂടി നല്ലപോലെ ഒന്ന് ക്രഷ് ആക്കി എടുക്കുക. എന്നിട്ട് രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ ഈ മിക്സ് അരച്ചെടുക്കുക.
അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 5 ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓയിൽ ചൂടായി വരുമ്പോൾ 5 പീസ് ഏലക്കയും, 2 പീസ് കറുകപ്പട്ടയും, 8 പീസ് ഗ്രാമ്പുവും, 20 പീസ് കുരുമുളകും, ഒരു ജാതി പത്തിരിയുടെ തൊലിയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവയെല്ലാംകൂടി ഓയിലിലിട്ട് നല്ലപോലെ ഒന്ന് ചൂടാക്കി യെടുക്കുക. ഇനി മൂത്തു വന്ന മസാലയിലേക്ക് 2സവാള ക്രഷ് ആക്കി എടുത്തത് ചേർത്തിളക്കുക.
സവാള ചെറുതായി ഒന്നു മൂത്തുവരുമ്പോൾ മൂന്ന് ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് പച്ചമണം മാറുന്നതുവരെ സവാളയും ഇഞ്ചിയും, വെളുത്തുള്ളി പേസ്റ്റും നല്ലപോലെ വഴറ്റി എടുക്കുക. എന്നിട്ട് അതിലേക്ക് അരമണിക്കൂറോളം മസാല തേച്ച് വെച്ചിട്ടുള്ള ചിക്കൻ ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ചിക്കനും മസാലയും കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് മൂന്ന് മിനിറ്റോളം അടച്ചുവെച്ച് വേവിക്കുക.
എന്നിട്ട് അഞ്ച് ടേബിൾസ്പൂൺ തൈര് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലപോലെ അടിച്ചെടുത്ത തൈര് വേണം ചിക്കനിലേക്ക് ചേർത്ത് കൊടുക്കാൻ. എന്നിട്ട് നാലു പച്ചമുളക് നീളത്തിൽ കീറിയത് ചേർത്ത ശേഷം ചിക്കനും മസാലകളും നല്ലപോലെ ഇളക്കി അടച്ചുവെച്ച് വേവിക്കുക.
ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറന്നു പോകരുത്. എന്നിട്ട് ചിക്കനെ നല്ലപോലെ ഇളക്കിയ ശേഷം അതിലേക്ക് നേരത്തെ അരച്ചു വച്ചിട്ടുള്ള ബദാമിമിന്റെയും നെറ്റ്സിന്റെയും പേസ്റ്റ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം കാൽക്കപ്പ് ഫ്രഷ് ക്രീമും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അരക്കപ്പ് വെള്ളവും ചേർത്ത ശേഷം അടച്ചുവെച്ച് ചിക്കൻ കറി 5 മിനിട്ടോളം നല്ലപോലെ വേവിക്കുക. ശേഷം പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുത്തശേഷം അടച്ചുവെച്ച് ചിക്കൻ നല്ലപോലെ വേവിക്കുക.
ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുവാൻ മറന്നുപോകരുത്. എന്നിട്ട് ഒന്ന് വറ്റിവരുമ്പോൾ കറിയിലേക്ക് ഒരു ടേബിൾസ്പൂൺ ബട്ടറും ഒരു ടീസ്പൂൺ കസൂരിമേത്തി കയ്യിൽ വച്ച് പൊടിച്ച ശേഷം കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഷാഹി ചിക്കൻ കറി തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചിക്കൻ റസിപ്പി ആണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

by