വെറും രണ്ട് ചേരുവ കൊണ്ട് രുചികരമായ മിൽക്ക് പേട

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് മിൽക്ക് പേട. എന്നാൽ ഇന്ന് നമുക്ക് മിൽക്ക് പേട വീട്ടിൽ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ സ്വീറ്റ് റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ലിറ്റർ ഫുൾ ഫാറ്റ് മിൽക്ക് എടുക്കുക. ശേഷം അതിനെ ഒരു പാനിലേക്ക് ഒഴിക്കുക. എന്നിട്ട് അടുപ്പിലേക്ക് വെക്കുക. ശേഷം പാലിനെ നല്ലപോലെ തിളപ്പിക്കുക.ഇനി തിളച്ചുവന്ന പാലിനെ ലോ ഫ്ളൈമിലേക്ക് ഇട്ട ശേഷം ഒന്ന് വറ്റിച്ചെടുക്കുക.

ശേഷം പാൽ വറ്റി വരുന്നതിനനുസരിച്ചു സൈഡിലായി പറ്റിപ്പിടിച്ചിരിക്കുന്ന പാലിനെ ഇളക്കി പാലിലേക്ക് ചേർക്കുക. എന്നിട്ട് പാലിനെ കൈ വിടാതെ ഇളക്കി വറ്റിക്കുക. ശേഷം പാൽ നല്ലപോലെ വറ്റി പതഞ്ഞു വരുന്ന സമയം കാൽ കപ്പോളം പഞ്ചസാര പാലിലേക്ക് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം പാൽ വറ്റി പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം ചൂടാറാനായി മാറ്റി വെക്കുക. ശേഷം പേടയെ ഒന്ന് ചൂടാറി വന്നാൽ കൈ കൊണ്ട് ഷെയ്‌പ്പാക്കി എടുക്കുക. ആദ്യം ഒരു ബോള് പോലെ ആക്കിയ ശേഷം കൈ കൊണ്ട് ഷെയ്‌പ്പാക്കി എടുക്കുക. ശേഷം മുകളിലായി കുറച്ചു നട്ട്സും വെച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മിൽക്ക് പേട തയ്യാറായിട്ടുണ്ട്. പാൽപ്പൊടി ചേർത്ത് പേട തയ്യാറാക്കുന്നതിനേക്കാൾ ഇരട്ടി രുചിയാണ് പേട ഇങ്ങനെ തയ്യാറാക്കുമ്പോൾ. വളരെ രുചികരമായ പേട എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page