ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും സ്നാക്കായും കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. നല്ല സോഫ്റ്റായിട്ടുള്ള നല്ലൊരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 150 മില്ലി പാൽ ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് 150ml ഇളം ചൂടുള്ള വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഈസ്റ്റ് പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി മിക്സാക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഈസ്റ്റിനൊപ്പം ചേർത്തു കൊടുക്കുക. എന്നിട്ട് 500 ഗ്രാം മൈദയും, ആവശ്യത്തിനുള്ള ഉപ്പും പാലിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. എന്നിട്ട് നല്ലപോലെ ഈ മാവിനെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കിട്ടുന്നതുവരെ കുഴയ്ക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് ഒന്നുകൂടി നല്ലപോലെ കുഴക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ആ പാത്രത്തിലേക്ക് തന്നെ അടച്ചുവെച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കുക. 2 മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ട്.
എന്നിട്ട് മാവിനെ ഒന്ന് അമർത്തി കുഴച്ച ശേഷം ഒന്നുകൂടി നല്ലപോലെ കുഴച്ചെടുക്കുക. ശേഷം മാവിനെ ഒരേ വലിപ്പത്തിലുള്ള 6 പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് ഓരോ പീസ് മാവിനേയും റൗണ്ട് ഷെയ്പ്പിൽ ഉരുട്ടിയെടുക്കുക. ഓരോ ബോളിനെയും ഓരോ ട്രേയിലേക്ക് വെച്ച് അടച്ചുവയ്ക്കുക. ശേഷം ഓരോ ബോളിനെയും കൗണ്ടർ ടോപ്പിൽ കുറച്ചുകൂടി വിതറിയശേഷം നല്ല സ്മൂത്തായി പരത്തിയെടുക്കുക.
ഒരേ കനത്തിൽ തന്നെ പരത്തി എടുക്കാൻ ശ്രമിക്കുക. കുറച്ചുകൂടി കട്ടിയുള്ള ഒരു പലഹാരം ആയിട്ടാണ് ഇത് പരത്തി എടുക്കുന്നത്. ഇനി ഒരു തവ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാൻ നല്ലപോലെ ചൂടായി വരുമ്പോൾ പരുത്തി എടുത്ത ഓരോ പലഹാരവും പാനിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് മുകൾഭാഗത്തെ കുമിളകൾ പോലെ വരാൻ തുടങ്ങുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് ഇത് പൊങ്ങി വരാനായി തുടങ്ങുന്നതാണ്. എല്ലാ മാവിനെയും ഇതുപോലെ തന്നെ പരത്തിയ ശേഷം ചുട്ടെടുക്കുക. പൊങ്ങി വരുമ്പോൾ എടുത്തുമാറ്റുക.
ശേഷം അതിലേക്ക് കുറച്ചു ബട്ടർ മെൽറ്റാക്കിയ ശേഷം പലഹാരത്തിന്റെ മുകളിലായി സ്പ്രെദ്ദാക്കി കൊടുക്കുക. എന്നിട്ട് കുറച്ചു മല്ലിയില കൂടി മുകളിലേക്ക് ഇട്ടുകൊടുക്കാം. ശേഷം കുറച്ച് ചില്ലി ഫ്ളെക്സും കൂടി പലഹാരത്തിന് മുകളിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് ചൂടോടുകൂടി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഫ്ലാറ്റ് ബ്രെഡ് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
