ഇന്ന് നമുക്ക് ഉരുളക്കിഴങ്ങു കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ളതും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ഉരുളക്കിഴങ്ങ് തൊലികളഞ്ഞു കഴുകിയെടുക്കുക. എന്നിട്ട് ഒരു ഉരുളക്കിഴങ്ങിനെ മൂന്നായി മുറിച്ച ശേഷം നീളത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക. എല്ലാ ഉരുളകിഴങ്ങും ഇതുപോലെ തന്നെ മുറിച്ചെടുത്ത ശേഷം
വെള്ളത്തിലേക്കിട്ടു കൊടുക്കുക.
എന്നിട്ടു നല്ലപോലെ കഴുകിയെടുക്കുക. ശേഷം ഒരു സോസ് പാനിൽ മുറിച്ചു വെച്ചിട്ടുള്ള പൊട്ടറ്റോ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് വെള്ളവും, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കി അടുപ്പിൽ വയ്ക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. നാലു മിനിട്ടോളം പൊട്ടറ്റോ വേവിച്ചശേഷം ഒരു അരിപ്പയിലൂടെ വെള്ളം അരിച്ചു മാറ്റുക. എന്നിട്ട് വെന്തുവന്ന പൊട്ടറ്റോ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് അര ടേബിൾസ്പൂൺ അരിപ്പൊടിയും, അര ടേബിൾസ്പൂൺ മൈദ പൊടിയും ചേർത്ത് കൈ കൊണ്ട് നല്ലപോലെ ഇളക്കി മിക്സാക്കുക.
എനി മറ്റൊരു ബൗളെടുക്കുക. എന്നിട്ട് അതിലേക്ക് കാൽക്കപ്പ് അരിപ്പൊടിയും, കാൽ കപ്പ് മൈദയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി അതിലേക്ക് കുറേചെയായി വെള്ളം ചേർത്ത് കലക്കിയെടുക്കുക. കുറച്ച് കട്ടിയുള്ള ബാറ്ററായി വേണം ഇത് കലക്കി എടുക്കാൻ. അരക്കപ്പ് വെള്ളം ചേർത്ത് കലക്കി എടുത്ത മാവിനെ മാറ്റിവെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് കാൽഭാഗത്തോളം എണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള ഓരോ പൊട്ടറ്റോയും ഇപ്പോൾ തയ്യാറാക്കിയ മാവിൽ മുക്കി ഫ്രൈ ചെയ്തു കോരി എടുക്കുക.
എല്ലാ പൊട്ടറ്റോയും ഇതുപോലെതന്നെ ഫ്രൈ ആക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം നേരത്തെ ഫ്രൈ ചെയ്ത് ബാക്കി വന്ന എണ്ണയിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, 3 പച്ചമുളക് കനം കുറച്ച് അരിഞ്ഞത്, അര മുറി സവാള സ്ലൈസ് ആക്കിയതും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. ഇനി കാൽക്കപ്പ് ക്യാപ്സിക്കം നീളത്തിൽ അരിഞ്ഞതും കൂടി ഇതിനൊപ്പം ചേർത്തു കൊടുക്കുക.
എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ സോയാസോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസ്, ഒരു ടീ സ്പൂൺ വിനാഗിരിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് ഇതിനെ നല്ലപോലെ തിളപ്പിക്കുക. ശേഷം തിളച്ച് വന്ന മിക്സിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇനി പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ തിളച്ചുവരുമ്പോൾ അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ എടുക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടീസ്പൂൺ വെള്ളം ചേർത്ത് കലക്കിയെടുക്കുക.
കട്ടയില്ലാതെ കലക്കി എടുത്ത മിക്സിനെ ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കുറുകി വന്ന മിക്സിനെ ലോയിലേക്ക് മാറ്റിയ ശേഷം ഫ്രൈഡ് പൊട്ടറ്റോ ചേർത്തിളക്കുക. ഇനി ഒരു മിനിട്ടോളം ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ചില്ലി പൊട്ടറ്റോ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
