നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന 2 സാധനങ്ങളാണ് ഉഴുന്നും ശർക്കരയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് റെസിപ്പി തയ്യാറാ ക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഉഴുന്ന് വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് കുതിർന്നു കിട്ടിയ ഉഴുന്നിനെ നല്ലപോലെ കഴുകി എടുക്കുക.
എന്നിട്ട് ഉഴുന്ന് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഉഴുന്നിനെ കാൽ കപ്പ് വെള്ളവും ചേർത്ത് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ഉഴുന്നിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു സോസ് പാനിൽ 3 അച്ചു ശർക്കര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ കുറുക്കിയെടുക്കുക.
ഒരു സിറപ്പിൻറെ പരുവത്തിൽ വേണം ഇത് ഇളക്കി എടുക്കാൻ. ഇനി ഒരു പൈപ്പിൻ ബാഗിലേക്ക് നേരത്തെ അരച്ച് വെച്ചിട്ടുള്ള ഉഴുന്നിന്റെ മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കാടായിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് പൈപ്പിൻ ബാഗിൽ നിന്നും മാവിനെ ജിലേബിയുടെ ഷെയ്പ്പിൽ ചുറ്റിച്ച് വീഴ്ത്തുക. ശേഷം എല്ലാ ജിലേബിയും നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. ശേഷം ഫ്രൈ ചെയ്തെടുത്ത ഓരോ ജിലേബിയും നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ശർക്കര പാനിയിൽ ഇട്ടുവയ്ക്കുക.
എന്നിട്ട് ബാക്കിയുള്ള ജിലേബിയും ഫ്രൈ ചെയ്തു കോരിയെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ജിലേബി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
