ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെ യാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാൻ അടുപ്പിൽ വയ്ക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് കുറച്ച് കടുകും, ഒരു ടീസ്പൂൺ ഉഴുന്നും, ഒരു ടീസ്പൂൺ കടലപ്പരിപ്പും ചേർത്ത് കൊടുക്കുക.
ശേഷം അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം ഇതെല്ലാം ഒന്നു മൂത്തു വരുമ്പോൾ കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ശേഷം മൂന്നു കപ്പ് വെള്ളവും ചേർത്ത് വെള്ളം നല്ലപോലെ തിളപ്പിക്കുക. ശേഷം വെള്ളത്തിന് പാകമായ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ തിളപ്പിക്കുക. ശേഷം നല്ലപോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക.
ശേഷം നല്ലപോലെ ഇളക്കി വെള്ളം നല്ലപോലെ ഒന്നു വറ്റിച്ചെടുക്കുക. ശേഷം റവയെ പാനിൽ നിന്നും വിട്ടു വരുന്നതുവരെ ഇളക്കി ക്കൊടുക്കുക. ശേഷം പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ ചൂടാറി വരുമ്പോൾ നല്ലപോലെ കുഴച്ചെടുക്കുക. ശേഷം സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ഇനി നല്ലപോലെ കുഴച്ചെടുത്ത മാവിനെ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് ഉഴുന്നുവടയുടെ ഷെയ്പ്പിലാക്കി എടുക്കുക.
എല്ലാ മാവിനേയും ഇതുപോലെതന്നെ ഷെയ്‌പ്പാക്കി എടുക്കുക. എന്നിട്ട് സ്റ്റീമറിൻറെ മുകളിലായി കാണുന്ന തട്ടിലേക്ക് കുറച്ച് എണ്ണ തടവിയ ശേഷം പലഹാരം അതിലേക്ക് വച്ചു കൊടുക്കുക. എല്ലാ പലഹാരവും ഇതുപോലെ ഷെയ്‌പ്പാക്കി എടുത്തശേഷം തിളച്ച് വന്ന വെള്ളത്തിൻറെ മുകളിലേക്ക് തട്ട് വെച്ച് കൊടുത്ത ശേഷം അടച്ചുവച്ച് ആവിയിൽ പലഹാരം വേവിച്ചെടുക്കുക. 15 മിനിറ്റ് കൊണ്ട് തന്നെ പലഹാരം വെന്തു കിട്ടുന്നതാണ്. 15 മിനിറ്റ് ആയപ്പോൾ പലഹാരം നല്ലപോലെ വെന്തു വന്നിട്ടുണ്ട്.
ശേഷം പലഹാരം ചൂടാറാനായി വെക്കുക. എന്നിട്ട് തേങ്ങാ ചട്ട്ണി യോടൊപ്പം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവ വച്ച് തയ്യാറാക്കിയ പലഹാരം തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
