ഇന്ന് നമുക്ക് വത്തക്ക കൊണ്ട് നല്ല ടേസ്റ്റിലൊരു ഫലൂദ തയ്യാറാക്കി യാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും എന്നാൽ അതീവ രുചിയിലുള്ളതുമായ ഒരു ഡ്രിങ്കാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫലൂദ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് വത്തക്ക ചെറിയ പീസുകളായി മുറിച്ചെടുക്കുക. കുരുകളഞ്ഞ് വേണം വത്തക്ക ചേർത്ത് കൊടുക്കാൻ. എന്നിട്ട് വത്തക്ക നല്ലപോലെ ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക.
ശേഷം ഒരു കപ്പ് പാല് ഫ്രീസറിൽ വച്ച് ഐസാക്കി എടുത്തിട്ടുണ്ട്. എന്നിട്ട് പാലൈ സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് സ്പൂൺ കൊണ്ട് ഉടച്ചെടുത്ത വത്തക്കയിൽ നിന്നും കുറച്ചു ജാറിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം ഏഴ് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവ മൂന്നും കൂടി നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത ജ്യൂസിനെ നേരത്തെ സ്പൂൺ കൊണ്ട് ഉടച്ചെടുത്ത വത്തക്കയിലേക്ക് ചേർത്തുകൊടുക്കുക. ശേഷം എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഈ മിക്സിനെ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക.
പകുതിയോളം ഒഴിച്ചശേഷം അതിൻറെ മുകളിലായി ഒരു സ്കൂപ്പ് വാനില ഐസ്ക്രീം മുകളിലായി വച്ച് കൊടുക്കുക. എന്നിട്ട് കുറച്ച് കസ്കസ് വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ കസ്കസിനെ മുകളിലായി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള വത്തക്ക ഫലൂദ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായ ഒരു ഫലൂദയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
