ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. തിരക്കുള്ള ദിവസങ്ങളിൽ ഒക്കെ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് അവൽ ചേർത്തു കൊടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് തേങ്ങയും ഒരു ടീസ്പൂൺ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കുക.
ഇനി അതിനൊപ്പം ഒന്നര കപ്പ് ഗോതമ്പു മാവും കൂടി ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അതിൽ ഒരു അരക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം കൂടി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു ഇഡ്ഡലി മാവിൻറെ പരുവത്തിൽ വേണം ഈ മാവിനെയും കലക്കി എടുക്കാൻ.
ശേഷം പാകത്തിന് ഉപ്പും ചേർത്ത് മാവ് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് അരടീസ്പൂൺ ബേക്കിംഗ് സോഡയും കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് ഓരോ തവി ബാറ്റർ ഒഴിച്ചു കൊടുക്കുക. എന്നിട്ട് ചെറുതാ യൊന്നു പരത്തിയ ശേഷം ഹോളുകൾ വരാനായി തുടങ്ങുന്നതാണ്. എന്നിട്ട് അടച്ചുവെച്ച് 30 സെക്കൻഡ് വേവിച്ചെടുക്കുക.
എല്ലാ മാവു കൊണ്ടും ഇതുപോലെ തന്നെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പു മാവ് കൊണ്ട് തയ്യാറാക്കിയ പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പി യാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
