ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് മക്രോണി. പലരും പല രീതിയിലാണ് മക്രോണി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് മയോണൈസ് ചേർത്ത് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മക്രോണി റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാൻ അടുപ്പിൽ വെക്കുക. ശേഷം അതിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് ചൂടാക്കുക. ശേഷം വെള്ളം തിളച്ചുവരുമ്പോൾ ഒരു ടീസ്പൂൺ ഓയിലും പാകത്തിനുള്ള ഉപ്പും ചേർത്തിളക്കുക. എന്നിട്ട് 2 കപ്പ് മക്രോണിയും ചേർത്ത് അടച്ചുവെച്ച് മക്രോണി വേവിച്ചെടുക്കുക.
നാല് മിനിറ്റ് ആയപ്പോൾ മക്രോണി പാകത്തിന് വെന്തു വന്നിട്ടുണ്ട്. ശേഷം വെന്തു വന്ന മക്രോണിയെ വെള്ളം കളഞ്ഞ ശേഷം ഒരു സ്‌ട്രെയ്നറിൽ ഇട്ടു വയ്ക്കുക. ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിൽ ചൂടായി വരുമ്പോൾ രണ്ട് സവാള
ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് സവാള നല്ലപോലെ വാടി വരുമ്പോൾ ഒരു പകുതി കാപ്സിക്കം ചെറിയ പീസുകളായി മുറിച്ചതും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി വയ്ക്കുക.
ശേഷം വാടി വന്ന മിക്സിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി ചൂടാക്കുക. ശേഷം മസാലയെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഒരു കപ്പ് ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. ശേഷം ബീഫിനെ ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മസാലയും ബീഫും നല്ലപോലെ ഇളക്കി യോജിച്ചു വരുമ്പോൾ വേവിച്ചു വച്ചിട്ടുള്ള മാക്രോണി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.
മസാലകളെല്ലാം നല്ലപോലെ മക്രോണിയിൽ പിടിച്ചു വരുമ്പോൾ അര ക്കപ്പ് മയോണൈസ് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ മക്രോണിയുമായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു നല്ലപോലെ ഇളക്കിയ ശേഷം കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മയോണൈസ് മക്രോണി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു മക്രോണി റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
