നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളാണ് അച്ചാറുകൾ. പല രീതിയിൽ അച്ചാറുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള അച്ചാർ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുപാൻ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിയും, അര ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ മുളകും, ഒരു ടീസ്പൂൺ കടുകും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത് ഒന്ന് റോസ്റ്റാക്കിയെടുക്കുക.
ശേഷം മസാലകളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ പാനിൽ നിന്നും മാറ്റുക. എന്നിട്ട് ആ പാനിലേക്ക് തന്നെ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കായപ്പൊടിയും, 250 ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയതും, എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം 20 പച്ചമുളക് നാലായി മുറിച്ചതും, ഒരു കാൽക്കപ്പ് ഇഞ്ചി നീളത്തിൽ കനം കുറച്ച് മുറിച്ചതും, ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ വഴറ്റിയ ശേഷം ഇനി ഒരു മിക്സിയുടെ ജാർ എടുക്കുക.
ശേഷം ജാറിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് രണ്ടായി മുറിച്ചതും, 20 വെളുത്തുള്ളിയും ചേർത്ത് ഒന്നു ചതച്ചെടുക്കുക. ശേഷം നേരത്തെ വഴറ്റാനായി വച്ചിരുന്ന മിക്സിലേക്ക് ഇപ്പോൾ ചതച്ചെടുത്തതും, കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം നേരത്തെ വറുത്തു വെച്ചിട്ടുള്ള മസാലയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ എരിവുള്ള മുളകുപൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ ഡ്രൈ മാംഗോ പൗഡറും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മസാലയെ നേരത്തെ വഴറ്റി വച്ചിരുന്ന വെളുത്തുള്ളിയുടെ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കുക.
മുളകുപൊടിയൊക്കെ നല്ലപോലെ ഇളക്കി മൂത്തുവരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം രണ്ടര ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് വെളുത്തുള്ളിയും, ഇഞ്ചിയും നല്ലപോലെ വെന്തു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള അച്ചാർ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു അച്ചാറാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
