മഞ്ഞുപോലുള്ള ഈ പുഡ്ഡിംഗ് മതി കുട്ടികളെ പാട്ടിലാക്കാൻ.

ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന റെസിപ്പീസ് ആണ് പുഡിങ്ങുകൾ. പല തരത്തിലുള്ള പുഡിങ്ങുകൾ നാം കഴിച്ചിട്ടും ഉണ്ടാകും. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ മതിയാകും ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ. അപ്പോൾ നമുക് ഇത് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നാല് മുട്ട എടുക്കുക. ശേഷം മുട്ടയെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക. ശേഷം മുട്ടയുടെ വെള്ളയിലേക്ക് നാല് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം നാല് ടേബിൾ സ്പൂൺ ഷുഗറും കൂടി ചേർത്ത് മിക്‌സാക്കുക, എന്നിട്ട് രണ്ട് ഡ്രോപ്പ് വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റാക്കുക. ഇലക്ട്രിക്ക് ബിറ്റർ ഉപയോഗിക്കുന്നതാണ് നല്ലത്. ഏകദേശം പത്തു മിനിറ്റോളം ബീറ്റാക്കാൻ ശ്രെമിക്കുക. ഒന്ന് പതഞ്ഞു വരുന്നത് വരെ ബീറ്റക്കുക. ശേഷം ഏത് പാത്രത്തിലാണോ പുഡ്ഡിംഗ് സെറ്റാക്കുന്നത് അതിലേക്ക് കുറച്ചു നെയ്യ് തടകുക. എന്നിട്ട് പതഞ്ഞു കിട്ടിയ പുഡ്ഡിംഗ് മിക്സിനെ നെയ്യ് തടകിയ ട്രേയിലേക്ക് വീഴ്ത്തുക. ശേഷം ഒരു സ്റ്റീമർ വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക. എന്നിട്ട് ഒരു തട്ടിൽ ഈ ട്രേ ഇറക്കി വെച്ച് പുഡ്ഡിംഗ് വേവിച്ചെടുക്കുക.

ഏകദേശം ഇരുപത് മിനിറ്റായപ്പോൾ പുഡ്ഡിംഗ് വെന്തു പാകമായി കിട്ടുന്നതാണ്. ശേഷം വെന്തു വന്ന പുഡ്ഡിംഗ് തണുത്തതിനു ശേഷം ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മഞ്ഞുപോലൊരു പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. ഗെസ്റ്റുകളൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കാൻ പറ്റുന്ന വളരെ സിമ്പിളായ ഒരു പുഡിങ്ങാണ് ഇത്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page